425 ആണ്‍കുട്ടികള്‍, 260 പെണ്‍കുട്ടികള്‍, അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസവകുപ്പ് അധികൃതരും ഒറ്റക്കെട്ടായുള്ള മാസങ്ങള്‍നീണ്ട കഠിനാധ്വാനം. അത്യന്തം ആവേശംനിറഞ്ഞ മത്സരത്തിനൊടുവില്‍ കോഴിക്കോടിനോട് നറുക്കെടുപ്പില്‍ രണ്ടാംസ്ഥാനം നഷ്ടമായെങ്കിലും കണ്ണൂരിന്റെ വിജയത്തിളക്കം മങ്ങുന്നില്ല. 949 പോയിന്റ് വീതമാണ് ഇരുടീമുകളും നേടിയത്.

സ്വര്‍ണക്കപ്പ് കണ്ണൂരിനാകുമോ എന്ന നിലയില്‍വരെ പോയിന്റുനില മാറിയിരുന്നു. ഹയര്‍അപ്പീലുകള്‍ പാലക്കാടിന് അനുകൂലമായതോടെയാണ് കണ്ണൂരിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റത്.

കണ്ണൂര്‍ ജില്ല എച്ച്.എസ്. ജനറല്‍ വിഭാഗത്തില്‍ 438 പോയിന്റും എച്ച്.എസ്.എസ്. ജനറല്‍വിഭാഗത്തില്‍ 511 പോയിന്റും നേടി. എച്ച്.എസ്. അറബിക്കില്‍ 95 പോയിന്റും എച്ച്.എസ്. സംസ്‌കൃതത്തില്‍ 91 പോയിന്റും സ്വന്തമാക്കി. കണ്ണൂര്‍ സെയ്ന്റ് തെരേസാസ് (73), കണ്ണൂര്‍ സെയ്ന്റ് മൈക്കിള്‍സ് (69), കടമ്പൂര്‍ എച്ച്. എസ്. എസ് (62), പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്. (55), മമ്പറം എച്ച്. എസ്. എസ്(48) വീതം പോയിന്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

Content Highlights: Kerala State School Youth Festival 2019 Kannur Third Position