കാഞ്ഞങ്ങാട്: മത്സരാര്‍ഥികള്‍ അഭിനയിച്ചു തകര്‍ത്തെങ്കിലും ആവര്‍ത്തന വിരസമായ വിഷയങ്ങള്‍ നിറം കെടുത്തിയ കാഴ്ചയാണ് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ എച്ച്.എസ് വിഭാഗം മോണോ ആക്ട് വേദിയില്‍ കണ്ടത്. അരി മോഷ്ടിച്ചതിന് അടിച്ചു കൊന്ന മധു മുതല്‍ ലൗ ജിഹാദും പുരാണ കഥാപാത്രങ്ങളില്‍ മിക്കതും ഒരു വര്‍ഷം മുതല്‍ പതിറ്റാണ്ടുകള്‍ വരെ പഴക്കമുള്ളതായിരുന്നു.

ഗതാഗതക്കുരുക്കും മറ്റും കാരണം രണ്ടു മണിക്കൂര്‍ വൈകിയാണ് അഞ്ചാം വേദിയില്‍ മത്സരം തുടങ്ങിയത്. കാഴ്ചക്കാര്‍ കുട്ടികളുടെ അഭിനയമികവിനെ പ്രശംസിച്ചെങ്കിലും വിഷയം രസംകൊല്ലിയായി.

വേദിയില്‍ വീണ്ടും നാടുവിഴുങ്ങിയ പ്രളയം. ഒപ്പം പുരാണ കഥാപാത്രങ്ങളായിരുന്നു ആവര്‍ത്തന വിരസമായ മറ്റൊന്ന്. പലതും കഴിഞ്ഞ വര്‍ഷം സ്റ്റേജില്‍ കണ്ട മത്സരങ്ങളുടെ ഈച്ചക്കോപ്പി എന്നു പറയാവുന്നത്.

ഒടുവില്‍ കണ്ടു മടുത്ത വിധി കര്‍ത്താക്കള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

Content highlights: Kalolsavam 2019 Mono Act HS