ന്നാംദിനം ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിമാനമേറിവന്ന അപ്പീലുകള്‍ 90. തീവണ്ടിവഴി വന്നത് 62.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ തിരുവനന്തപുരം ലോകായുക്ത ഓഫീസിലെ ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട്ട് അപ്പീല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നേരിട്ടെത്തി ഉത്തരവ് കൈമാറുകയായിരുന്നു. ഇദ്ദേഹം ബുധനാഴ്ചരാത്രി തീവണ്ടിയില്‍ പുറപ്പെട്ടതായിരുന്നു.

വൈകാതെ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് വിമാനം കയറി കണ്ണൂരിലിറങ്ങി അവിടന്ന് പ്രത്യേക വാഹനം പിടിച്ച് മറ്റൊരു ഉദ്യോഗസ്ഥന്‍ വന്നു - മറ്റൊരുകെട്ട് ഉത്തരവുമായി.

ആദ്യദിനം വൈകീട്ട് അഞ്ചുവരെ 334 അപ്പീല്‍ അപേക്ഷാഫോറം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Content Highlights: School kalolsavam appeals Kalolsavam 2019 Kerala State School Youth Festival 2019 Kanhangad KL60  KaLa60