Bharatanatyam
ഭരതനാട്യം(എച്ച്.എസ്.എസ്. പെണ്‍)
എ ഗ്രേഡ് നേടിയ അഖിലാ സുനില്‍,
റഹ്മാനിയ എച്ച്.എസ്.എസ്. കോഴിക്കോട്

കാഞ്ഞങ്ങാട്: സംസ്ഥാന കലോത്സവത്തില്‍ ലോകായുക്ത അപ്പീല്‍ ഉത്തരവുകള്‍ രണ്ടുതരം. രണ്ട് ഉപലോകായുക്തകള്‍ നല്‍കിയ അപ്പീലുകളാണ് പരസ്പരവിരുദ്ധം.

ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ഉത്തരവില്‍, കുട്ടി മത്സരിക്കുംമുമ്പ് 10,000 രൂപ കലോത്സവനഗരിയിലെ ഡി.പി.ഐ. ഓഫീസിലടയ്ക്കണം. തുക വാങ്ങുന്നത് ലോവര്‍ അപ്പീല്‍ കമ്മിറ്റി ഓഫീസാണ്. ആദ്യ മൂന്നുസ്ഥാനങ്ങളിലൊന്ന് ലഭിച്ചാല്‍ തുക തിരിച്ചു കൊടുക്കും.

ഇത്തരം ഉത്തരവുമായി വന്ന കുട്ടികള്‍ ഇരുനൂറോളമുണ്ട്. വെള്ളിയാഴ്ചവരെ 10,000 രൂപ തിരിച്ചുവാങ്ങിയത് ഒരാള്‍മാത്രവും. ജസ്റ്റിസ് എ.കെ. ബഷീറിന്റെ അപ്പീല്‍ ഉത്തരവില്‍, കുട്ടിയെ താത്കാലികമായി പങ്കെടുപ്പിക്കാമെന്നേയുള്ളൂ. പണം കെട്ടിവെക്കുന്ന കാര്യമില്ല. തിരുവനന്തപുരത്തുനിന്നാണ് എല്ലാ ലോകായുക്ത ഉത്തരവുകളും. അഭിഭാഷകര്‍ വഴിയാണ് അപ്പീല്‍ ജഡ്ജിമാരുടെ മുന്നിലെത്തുന്നത്. ഒരിനത്തിന് ചുരുങ്ങിയത് 15,000 രൂപയാണ് വക്കീല്‍ ഫീസ്. ജില്ലകളില്‍നിന്ന് ഏതുതരം അപ്പീലിനും വിദ്യാഭ്യാസവകുപ്പ് നിശ്ചയിച്ച 5000 രൂപ അടയ്ക്കണം. ഇങ്ങനെവരുമ്പോള്‍ ജസ്റ്റിസ് ബാബുമാത്യു പി. ജോസഫിന്റെ ഉത്തരവുമായി ഒരിനത്തില്‍ പങ്കെടുക്കാന്‍ 30,000 രൂപ മുടക്കണം.

അപ്പീല്‍ കുറയ്ക്കുന്നതിനാണ് 10,000 രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. എന്നാല്‍, തുക കൂടുമ്പോള്‍ രക്ഷിതാക്കള്‍ പിന്‍വലിയും എന്ന ധാരണ അസ്ഥാനത്തായി. വെള്ളിയാഴ്ച വൈകിട്ടുവരെയെത്തിയ 521 അപ്പീലുകളില്‍ 265-ഉം ലോകായുക്തയില്‍നിന്നാണ്.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Contradiction in appeals State School Kalolsavam 2019