കാഞ്ഞങ്ങാട്: ബാന്റുമേളവുമായി പതിനഞ്ചാം തവണയാണ് മലപ്പുറത്തെ സെന്റ് ജെമാസ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി എത്തുന്നത്. ഇത്തവണ ഹൈസ്‌കൂള്‍ വിഭാഗം ബാന്റ്മേളത്തില്‍ എഗ്രേഡ് നേടിയാണ് ടീം നേട്ടം കൊയ്തത്.  

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ ജെമാസ് ടീം ഒന്നാംസ്ഥാനവും ബാക്കിയുള്ളവയില്‍ എ ഗ്രേഡും നേടിയിരുന്നു. ഇത്തവണയും സംസ്ഥാനത്ത് എത്തി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ബാന്റ്മേളം ടീം പ്രതികരിച്ചു.

പതിനഞ്ചോളം ടീമുകളാണ് ഇത്തവണ സംസ്ഥാനസ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ബാന്റ്മേളത്തില്‍ പങ്കെടുത്തത്.

 

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE