കാഞ്ഞങ്ങാട്: 60 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കം. ഭാഷകളുടെയും കലകളുടെയും നാട്ടില്‍ കവിത ചൊല്ലിയാണ് കലോത്സവത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചത്. 

നടന്‍ ജയസൂര്യ മുഖ്യാതിഥിയായ ചടങ്ങില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. 

പൊതു വിദ്യാദ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറി. കുട്ടികള്‍ക്കൊപ്പം ചെണ്ട കൊട്ടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി. 

28 വേദികളിലാണ് 239 മത്സര ഇനങ്ങള്‍ അരങ്ങേറുന്നത്. 10000 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നു. 

Content Highlights: Kalolsavam 2019, Kerala State School Youth Festival 2019 Kanhangad,KL60KaLa60