സ്‌കൂള്‍ കലോത്സവം വീണ്ടും കാസര്‍കോട് ജില്ലയിലേക്ക് വരുമ്പോള്‍ അതിനൊപ്പം മനസ്സും അങ്ങോട്ടുചെല്ലുന്നു. എന്റെ ആദ്യ കലോത്സവവേദിയായിരുന്നു കാസര്‍കോട്.

വര്‍ഷം 1991. അന്ന് ഞാന്‍ ആറാംക്ലാസില്‍ പഠിക്കുകയാണ്. ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെയുള്ളവര്‍ക്ക് ഒന്നിച്ചായിരുന്നു അന്ന് മത്സരം. ഭരതനാട്യത്തിലാണ് മത്സരിച്ചത്. കൃഷ്ണന്‍മാഷായിരുന്നു ഗുരു. രണ്ടാംസ്ഥാനം കിട്ടി. പിന്നീട് കലോത്സവത്തില്‍ ഒന്നാംസ്ഥാനങ്ങള്‍ കിട്ടിയെങ്കിലും ആദ്യസമ്മാനം ഇന്നും മധുരിക്കുന്നു.

അന്ന് കലോത്സവം വലിയ മേളയായൊന്നും തോന്നിയില്ല. ഇന്നത്തെയത്ര ആളും ആരവങ്ങളും ഒന്നുമുണ്ടായിരുന്നില്ല. ഒരുവീട്ടിലാണ് അന്ന് താമസിച്ചത്. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കാസര്‍കോടന്‍ മണ്ണ് ചിലങ്കയുടെ കിലുക്കങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍...

Content Highlights: Manju Warrier State School Youth Festival 2019