ലോത്സവത്തിന് മാതൃഭൂമിക്കായി ചിത്രങ്ങള്‍ വരച്ച മദനന് യുവജനോത്സവചരിത്രത്തില്‍ മറ്റൊരു സ്ഥാനംകൂടിയുണ്ട്. 1975-ലെ 15-ാമത് സംസ്ഥാന യുവജനോത്സവത്തില്‍ ജലച്ചായചിത്രരചനാമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ പി.വി.മദനമോഹനനാണ് മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍.

കോട്ടയം പാലാ സെയ്ന്റ് തോമസ് ഹൈസ്‌കൂളിലായിരുന്നു 1975-ലെ മത്സരം. വടകര വിദ്യാഭ്യാസജില്ലയ്ക്കുവേണ്ടിയാണ് വടകര ബി.ഇ.എം. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ മദനന്‍ മത്സരിച്ചിരുന്നത്.

ആ അനുഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെ: ''മത്സരത്തിന്റെ തലേദിവസം രാവിലെ എട്ടിന് വടകരയില്‍നിന്ന് അച്ഛന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറ്റിവിടുകയായിരുന്നു. ദൂരെയൊന്നും പോയി ഏറെ ശീലമില്ല. അതിനാല്‍ കണ്ടക്ടറോടും ഡ്രൈവറോടുമൊക്കെ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചാണ് അച്ഛന്‍ ബസ്സില്‍ കയറ്റിയത്. തൃശ്ശൂര്‍ സ്റ്റാന്‍ഡില്‍ അന്ന് ഒരുപാട് സമയം ബസ് നിര്‍ത്തിയിടുന്ന പതിവുണ്ട്. ബസ്സിന്റെ അറ്റകുറ്റപ്പണികളെടുക്കുന്നതും സ്റ്റാന്‍ഡിലെ ആളുകളെയും അവിടത്തെ കടകളുമൊക്കെ നോക്കി കുറേനേരം നിന്നു.

പിറ്റേദിവസം മത്സരത്തിന് വിഷയം തന്നത് എം.വി.ദേവനായിരുന്നു. വിഷയം: നിങ്ങള്‍ കണ്ട ബസ് സ്റ്റാന്‍ഡ്. തലേദിവസം കണ്ട തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡാണ് ഞാന്‍ വരച്ചത്. അന്ന് പണവും ട്രോഫികളുമാണ് സമ്മാനം.''

44 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മറ്റൊരുതരത്തില്‍ പങ്കാളിയാകുന്നതിന്റെ സന്തോഷത്തിലാണ് അന്നത്തെ കലോത്സവവിജയി.

Content Highlights: Kalolsavam 2019, Kerala State School Youth Festival 2019 Kanhangad,KL60KaLa60