1991ല്‍ കാസര്‍കോട് നടന്ന സംസ്ഥാന കലോത്സവത്തിലാണ് പങ്കെടുത്ത നാലിനങ്ങളിലും ഒന്നാംസ്ഥാനം നേടി ഞാന്‍ കലാതിലകമായത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ഭരതനാട്യം, കുച്ചിപ്പുഡി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍ക്കൂത്ത് എന്നീ ഇനങ്ങളിലായിരുന്നു ഒന്നാംസ്ഥാനം. അങ്ങനെ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മോഹന്‍ലാലിനോടൊപ്പം പവിത്രം എന്ന സിനിമയില്‍ നായികയായി. പിന്നെ സിനിമയുടെ ഒരു കാലഘട്ടം.

ആ കലോത്സവം കഴിഞ്ഞിട്ട് 28 വര്‍ഷമായെങ്കിലും കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഞാന്‍ വീണ്ടും പഴയ 15-കാരിയാവുകയാണ്. സിനിമയിലെത്താന്‍ വേണ്ടിയായിരുന്നില്ല എന്റെ കലാഭ്യാസം. മറിച്ച് കലാമണ്ഡലം വിമലാ മേനോന്റെ മകള്‍ക്ക് നൃത്തം ജീവിതത്തിന്റെ ഒരു ഭാഗംതന്നെയായിരുന്നു. കലയെ ഗൗരവമായി കാണുന്നവര്‍ക്ക് കലോത്സവങ്ങള്‍കൊണ്ട് ഗുണങ്ങളുണ്ടാവും. അതിന്റെ ഉദാഹരണമാണ് ഞാന്‍. കാഞ്ഞങ്ങാട്ടെ കലോത്സവം നഷ്ടപ്പെടുത്തരുതെന്ന് മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് മലേഷ്യയില്‍നിന്ന് അതിനായി വന്നത്. ഇതുവരെ കാണാന്‍ പറ്റാത്ത ദഫ് മുട്ട് കാണണമെന്നുണ്ടായിരുന്നു, പക്ഷേ, പറ്റിയില്ല.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Vinduja Menon recollects her kalolsavam memories Kalolsavam 2019