രിശീലനവും മത്സരങ്ങളും കലോത്സവവും കഴിഞ്ഞാല്‍ സ്വാതിക എന്ന പ്ലസ് വണ്ണുകാരിക്ക് സിനിമാഷൂട്ടിങ്ങിന്റേയും പരസ്യചിത്രത്തിന്റേയും തിരക്കാണ്. അങ്കിള്‍, മാധവീയം, മേരേ പ്യോരേ ദേശ് വാസിയോം, തുടങ്ങിയ സിനിമകളിലും നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ച സ്വാതിക സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത് ഇത് നാലാം തവണയാണ്. 

ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങി നിരവധി ഇനങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും ഇക്കുറി നാടോടിനൃത്ത മത്സരത്തിനായാണ് സ്വാതിക കോഴിക്കോട് നിന്നും കാസര്‍കോട്ടെ കലോത്സവ വേദിയിലേക്കെത്തിയത്. കേരളം അതിജീവിച്ച പ്രളയമായിരുന്നു സ്വാതിക നാടോടിനൃത്തമായി ആവിഷ്‌കരിച്ചത്.  എ ഗ്രേഡ് സ്വന്തമാക്കിയാണ് മടക്കം. 

എല്‍കെജി മുതല്‍ നൃത്തം അഭ്യസിക്കുന്ന സ്വാതിക എട്ടാം ക്ലാസ് മുതല്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാ വര്‍ഷവും മികച്ച വിജയം. 

ഓഡീഷനുകളിലൂടെയാണ് സ്വാതിക സിനിമയിലേക്കെത്തിയത്. ഇനിയും നിരവധി സിനിമകളില്‍ നല്ല വേഷങ്ങല്‍ ചെയ്ത് നല്ല നടിയാവുക എന്നതാണ് ഈ ബാലതാരത്തിന്റെ മോഹം. ഫറോക്കിലെ സായന്ത്-പ്രിയ ദമ്പതികളുടെ മകളാണ് സ്വാതിക. 

Content Highlights: state school youth festival, school kalolsavam, folk dance