
അപൂര്‍വ സംഗമം
കഥകളിയും പവര്‍ലിഫ്റ്റിങ്ങും തമ്മില്‍ എന്തങ്കിലും ബന്ധമുണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ ഉത്തരംമുട്ടും. എന്നാല്‍ ഈ ചോദ്യം രാം ശങ്കറിനോട് ചോദിച്ചാല്‍ ഉത്തരമുണ്ടാകും.
കഥകളിയിലും പവര്‍ലിഫ്റ്റിങ്ങിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന വിദ്യാര്‍ഥിയാണ് രാം ശങ്കര്‍. ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പവര്‍ലിഫ്റ്റിങ്ങില്‍ മൂന്നാംസ്ഥാനം ഈ മിടുക്കനാണ്. നാലുവര്‍ഷമായി കലാമണ്ഡലം വെങ്കിടരാമന് കീഴില്‍ കഥകളി അഭ്യസിക്കുന്ന രാംശങ്കര്‍ കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്ഥാന കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.
കലോത്സവവേദിയില്‍ താരമായിരുന്നു ചേച്ചി ഗോപികാ നമ്പ്യാര്‍. മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ്. വിദ്യാര്‍ഥിയാണ് രാം ശങ്കര്‍.രാം ശങ്കര്‍ ഗുരുവിനൊപ്പം അപൂര്‍വ സംഗമം
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Ram Shanker is passionate about kathakali and powerlifting Kalolsavam 2019