ത് കലോത്സവ വേദിയില്‍ പോയാലും കാണാം സ്‌റ്റേജിന് സമീപത്ത് നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന ആംബുലന്‍സുകള്‍. കലോത്സവ വേദിയിലെന്തിനാണ് ഇത്രയും അധികം ആംബുലന്‍സുകളെന്ന് ആലോചിക്കുന്നതിനിടെ കേള്‍ക്കാം കൂകിവിളിച്ച് പായുന്ന ആംബുലന്‍സിനെ. മത്സരം കഴിഞ്ഞ തളര്‍ന്ന് വീണ കുട്ടികളേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളാണ് ഇവ. എല്ലാം സൗജന്യ സേവനങ്ങള്‍. 

കലോത്സവത്തിന്റെ എല്ലാ വേദിക്കരികിലും ഏത് നേരത്ത് വിളി വന്നാലും പോകാന്‍ തയ്യാറായ തരത്തില്‍ ആംബുലന്‍സുകള്‍ സുസജ്ജമാണ്. വേദിക്കരികിലെ ഹെല്‍ത്ത് സെന്ററുകളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കൂടുതല്‍ മെഡിക്കല്‍ സേവനങ്ങള്‍ വേണ്ടവരെയാണ് ആംബുലന്‍സുകളില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്.

ദിവസം നൂറോളം തവണയാണ് ഈ ആംബുലന്‍സ് സംഘങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഒപ്പന മത്സരത്തിന്റെ അന്ന് മാത്രം പതിനാറ് തവണ സര്‍വീസ് നടത്തിയതായി ആംബുലന്‍സ് ഡ്രൈവറായ ഷഹീദ് പറഞ്ഞു. ഓരോ ഡ്രൈവര്‍മാര്‍ക്കും പറയാനുണ്ട് ഇങ്ങനെ എണ്ണം പറഞ്ഞുള്ള കലോത്സവ സേവന കഥകള്‍. 

ഇതുവരെ സീരിയസ് സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മേക്കപ്പ് ഇട്ടും വെള്ളമോ ഭക്ഷണമോ കഴിക്കാതെയും കനത്ത ചൂടില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ടാണ് മത്സരാര്‍ഥികള്‍ക്ക് പ്രധാനമായും ഉണ്ടാവുന്നത്. മണിക്കൂറുകളോളം കാത്തിരുന്ന് മത്സരിച്ച് കഴിയുമ്പോള്‍ ക്ഷീണം കൂടും, കുട്ടികള്‍ കുഴഞ്ഞു വീഴും. മത്സരാര്‍ഥികള്‍ മാത്രമല്ല, പൊരിവെയിലത്ത് മത്സരം കാണാന്‍ നില്‍ക്കുന്ന കാണികളും പൊതുജന സേവനങ്ങള്‍ക്കായി സജ്ജരായ വിവിധതരം വളണ്ടിയര്‍മാരും വേദിക്കരികിലെ ഹെല്‍ത്ത് സെന്ററുകളിലെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവരില്‍ കൂടുതല്‍ ചികിത്സ വേണ്ടപ്പോഴാണ് ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്കയക്കും. കാണികള്‍ക്ക് നടക്കുന്ന അപകടങ്ങളും കുഴഞ്ഞുവീഴലുകളും കുറവല്ല. 

ambulance
കുഴഞ്ഞുവീണ കുട്ടികളെ ആംബുലന്‍സിലേക്ക് എത്തിക്കുന്നു

മത്സരം തുടങ്ങുമ്പോള്‍ ഇവരും സജ്ജമാവും. മത്സരം രാത്രി വൈകുന്നുവോ അത്രയും നേരം ആബുലന്‍സും വേദിക്കരികില്‍ തന്നെയുണ്ടാവും. ഒപ്പന, തിരുവാതിര തുടങ്ങിയ മത്സരങ്ങളുളള ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് ഭക്ഷണം പോലും ഇല്ലാതെ ഡ്രൈവര്‍മാര്‍ സേവനസന്നദ്ധരായത്. 28 വേദിക്കരികിലായി നൂറോളം ആംബുലന്‍സുകളുണ്ട്.  കാസര്‍ഗോഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ ആംബുലന്‍സ് സംഘങ്ങളാണ് ഇവര്‍. 

കാസര്‍ഗോഡ് കലോത്സവം വരുമ്പോള്‍ ചികിത്സയോ സേവനമോ കിട്ടിയില്ലെന്ന് ചെറിയ പരാതി ഒരാള്‍ പോലും പറയരുതെന്ന് നിര്‍ബന്ധമുണ്ട്. സേവനം ചെയ്യാന്‍ സാധിച്ചത് നിയോഗമായി കരുതുന്നുവെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Kerala state school youth festival, Kalolsavam Ambulance service,