ളിക്കൂട്ടുകാരിയാണ്, അയല്‍ക്കാരിയാണ്, അവളെ പാമ്പ് കടിച്ചെന്നും, ആരുടെയൊക്കയോ അനാസ്ഥമൂലം അവളിപ്പോള്‍ കൂടെയില്ലെന്നും വിശ്വസിക്കാനായിട്ടില്ല വയനാട് നിന്നെത്തിയ ഗൗരി തീര്‍ഥയ്ക്ക്. കൂട്ടുകാരിയുടെ മരണം അത്രയും വലിയ ഞെട്ടലാണ് ഗൗരിക്ക് നല്‍കിയത്. അത് മാറും മുന്‍പേയാണ് സംസ്ഥാന കലോത്സവത്തിന്റെ ഭരതനാട്യ വേദിയിലേക്ക് അവളെത്തിയത്. തന്റെ പ്രകടനവും വിജയവും ഷെഹ്ലയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഗൗരി പറഞ്ഞു. 

സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് ഇ.എച്ച്.എസ്.എസിലെ പത്താം ക്ലാസ്സുകാരിയാണ് ഗൗരി തീര്‍ഥ. ബാങ്ക് ഉദ്യോഗസ്ഥനായ സുരേഷിന്റേയും സ്‌കൂള്‍ അധ്യാപികയായ സോനയുടേയും മകളാണ്. 

ഗൗരിയുടെ അച്ഛന്‍ സുരേഷിന്റെ അടുത്ത സുഹൃത്തിന്റെ മകളാണ് ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല. കുട്ടിയുടെ കുടുംബത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, അവള്‍ക്ക് വേണ്ടി ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് സുരേഷ് പറഞ്ഞു. 

Content Highlights: Kerala State School Youth festival , Baratanatyam, School Kalolsavam, Shehla Sherin