ഹൈസ്‌കൂള്‍വിഭാഗം ബാന്‍ഡ്മേളം മത്സരം നടന്ന നിത്യാനന്ദ പോളിയിലെ ഹെലിപ്പാഡിലെ വെയില്‍ വിധികര്‍ത്താക്കളെയും മത്സരാര്‍ഥികളെയും ഒരുപോലെ വലച്ചു.
വിധികര്‍ത്താക്കളിരുന്ന തുണിക്കൂടാരം രാവിലെ 11 മണിയോടെയാണ് ചുറ്റുപാടും മറച്ചത്. മത്സരം നടക്കുന്ന ഹെലിപ്പാഡിന് അഭിമുഖമായുള്ള കൂടാരത്തിന്റെ ഭാഗം തുറന്നുകിടക്കുകയായിരുന്നു. രണ്ടുമണി കഴിഞ്ഞതോടെ പടിഞ്ഞാറുഭാഗത്തുനിന്ന് വെയിലടിക്കാന്‍ തുടങ്ങിയതോടെ വിധികര്‍ത്താക്കള്‍ മൂന്നുപേരും കൂടാരത്തിനുള്ളിലേക്ക് പരമാവധി മാറി.
ഇതോടെ മത്സരിക്കുന്നവരും കൂടാരത്തിനടുത്തേക്ക് വരേണ്ടിവന്നു. ഇതോടെ ചെസ്റ്റ് നമ്പര്‍ തൂക്കാന്‍ സ്ഥാപിച്ച ഏണി മത്സരാര്‍ഥികള്‍ക്ക് അലോസരമായിത്തീര്‍ന്നു.
നേരത്തേ മൂന്ന് കുട്ടികള്‍ മത്സരം കഴിഞ്ഞയുടന്‍ തളര്‍ന്നുവീണിരുന്നു.
തൃശ്ശൂര്‍ മതിലകം ഒ.എല്‍.എഫ്. ഗവ. ഹൈസ്‌കൂളിലെ ടീം ലീഡര്‍ എല്‍ബിയ തെരേസ, ടീം അംഗം നെബീല എന്നിവരെ സ്ഥലത്തുണ്ടായിരുന്ന ആരോഗ്യവിഭാഗത്തിന്റെ ആംബുലന്‍സില്‍ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച ഇതേ വേദിയിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ബാന്‍ഡ്മേളം മത്സരം.
ബാന്‍ഡ്മേളം മത്സരം കഴിഞ്ഞ് കുഴഞ്ഞുവീണ തൃശ്ശൂര്‍ മതിലകം ഒ.എല്‍.എഫ്. ഗവ. ഹൈസ്‌കൂളിലെ കുട്ടികളെ ആംബുലന്‍സില്‍ കയറ്റുന്നു
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Kalolsavam Band melam, Kerala State School Youth Festival 2019