അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഉദ്ഘാടനം അതിഗംഭീരമായിട്ടാണ് നടന്നത്. വര്‍ണ്ണാഭമായ ഈ ചടങ്ങില്‍ ഏറ്റവും ശ്രദ്ധ നേടിയത് ബ്യാരി, തുളു, കന്നഡ, കൊങ്കണി എന്നീ ഭാഷകളിലുള്ള അറിയിപ്പുകളാണ്. മൊഗ്രാല്‍ ഗവ: ജൂനിയര്‍ ബേസിക്ക് സ്കൂളിലെ പ്രധാന അധ്യാപകനായ ഗുരുമൂര്‍ത്തിയാണ് ഈ ഭാഷകളിലുള്ള അവതരണം നടത്തിയത്. ഇത്തരമൊരു അവസരം കൈവന്നത് മഹത്തായ കാര്യമായി കാണുന്നുവെന്ന് ഗുരുമൂര്‍ത്തി പറയുന്നു
കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമെന്ന നിലയില്‍ ഭാഷപരമായി വലിയ രീതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ജില്ലയാണ് കാസര്‍കോട്. മലയാളത്തിന് പുറമേ ഇത്തരത്തിലുള്ള ഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങളും കാസര്‍കോട് ഉണ്ട്. കന്നഡയാണ് ഗുരുസ്വാമിയുടെ മാതൃഭാഷ. അതിര്‍ത്തി ജില്ലയിലെ ജോലിയായതിനാല്‍ ബാക്കി ഭാഷകളും പഠിച്ചെടുക്കുകയായിരുന്നു
ഇത്തരമൊരു അവസരം വന്നപ്പോള്‍ കാണികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് നന്നായി അറിയാമായിരുന്നുവെന്ന് ഗുരുമൂര്‍ത്തി. ഒരുപാട് പേര്‍ നന്നായിരുന്നുവെന്ന് പറഞ്ഞു. സ്‌കൂളിലെ പരിപാടികളില്‍ ആങ്കറിങ്ങ് ചെയ്യുമായിരുന്നു എന്നാല്‍ സ്റ്റേറ്റ് കലോത്സവത്തില്‍ ലഭിച്ച ഈ അവസരത്തില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
28 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് കലോത്സവമെത്തിയതിന്റെ സന്തോഷത്തിലാണ് ഗുരുമൂര്‍ത്തി. ഇരുപത്തിയെട്ട് കൊല്ലങ്ങള്‍ക്ക് മുന്‍പ് കലോത്സവം കാസര്‍ഗോഡ് എത്തിയപ്പോള്‍ പ്രധാന വേദിയുടെ അടുത്ത തന്നെയുള്ള സ്‌കൂളിലാണ് ഞാന്‍ ജോലി ചെയ്തത്. ആ കലോത്സവത്തില്‍ ഫുഡ് കമ്മിറ്റിഅംഗമായിരുന്നു. ഇത്രനാളുകള്‍ക്ക് ശേഷം കാസര്‍ഗോഡ് സ്റ്റേറ്റ് കലോത്സവമെത്തുമ്പോള്‍ അഭിമാനം മാത്രം.- അദ്ദേഹം പറഞ്ഞു.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Announcement in multiple languages headmaster Guruswami Kalolsavam 2019