ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുഡി മത്സരത്തില്‍ ഗുരുവും ശിഷ്യരും പരസ്പരം മത്സരിച്ചു.
മലപ്പുറം തച്ചിങ്ങനാടം ടി.എച്ച്.എസ്.എസിലെ പത്താംതരം വിദ്യാര്‍ഥി കെ.പി. സിദ്ധേന്ദ്രയും ശിഷ്യരായ അമിത് കിഷോര്‍, അനിന്‍ ശങ്കര്‍ എന്നിവരുമാണ് ഒരേ ഇനത്തില്‍ മത്സരത്തിനിറങ്ങിയത്. പാലക്കാട് മണ്ണാര്‍ക്കാട് കെ.ടി.എം. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അനിന്‍ശങ്കര്‍. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിനെത്തുന്നത്. രണ്ടുവര്‍ഷം മുന്‍പാണ് കുച്ചിപ്പുഡി അഭ്യസിക്കാന്‍ തുടങ്ങിയത്.
തൃശ്ശൂര്‍ വടക്കാഞ്ചേരി ഗവ. എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അമിത് കിഷോര്‍. ചെറുപ്പം മുതല്‍ത്തന്നെ നൃത്തപഠനം നടത്തുന്നുണ്ട്.
പിതാവും നൃത്താധ്യാപകനുമായ അനില്‍ വെട്ടിക്കാട്ടിരി ചിട്ടപ്പെടുത്തിയ ചുവടുകളും ഭാവങ്ങളുമാണ് സിദ്ധേന്ദ്ര ശിഷ്യരെയും പഠിപ്പിച്ചത്. അപ്പീല്‍ നല്‍കിയായിരുന്നു സിദ്ധേന്ദ്ര മത്സരത്തിനെത്തിയത്. 18 മത്സരാര്‍ഥികളില്‍ സ്ത്രീ വേഷത്തില്‍ കുച്ചിപ്പുഡി അവതരിപ്പിച്ച് കാഴ്ചക്കാരുടെ മനം കവര്‍ന്ന സിദ്ധേന്ദ്ര എ ഗ്രേഡും കരസ്ഥമാക്കി. ശിഷ്യരില്‍ അമിത് കിഷോര്‍ എ ഗ്രേഡും അനിന്‍ ശങ്കര്‍ ബി ഗ്രേഡും നേടി.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content highlights: Dance Teacher Sidhendra versus Students Kalolsavam 2019