കാഞ്ഞങ്ങാട്; സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം. അതിനായി നാല് മാസത്തെ മദ്ദള പഠനം. ഒടുവില്‍ സ്വന്തം തട്ടകമായ കാസര്‍കോട്ടെ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം മദ്ദള മത്സരത്തില്‍ എ ഗ്രേഡ് നേടി ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍.

ആദ്യാ വിജയന്‍, അശ്വതി വിജയന്‍, മഞ്ജു ബാബു, സൂര്യന്‍ ബാബു എന്നിവരടങ്ങിയ ടീമാണ് സംസ്ഥാനതലത്തിലെ ആദ്യ വേദിയില്‍ തന്നെ എ ഗ്രേഡ് നേടി മികച്ച അഭിപ്രായം നേടിയത്.

പ്ലസ്ടുവില്‍ ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണിവര്‍. കലോത്സവത്തിനായി പ്രത്യേകം തയ്യാറെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ മദ്ദള പഠനം പൂർത്തിയാക്കി, സ്‌കൂളില്‍നിന്ന് തന്നെ. ആകെ 11 ടീമുകള്‍ മത്സരിച്ച ഹയര്‍സെക്കന്‍ഡറി വിഭാഗം മദ്ദളത്തില്‍ 10 ടീമുകളും എ ഗ്രേഡ് നേടിയാണ് മടങ്ങിയത്.

Content Highlights: Hosdurg GHSS Students get A grade in their first attempt maddalam competition Kalolsavam 2019