അറുപതാമത് സംസ്ഥാന കലോത്സവം കാസര്‍ഗോഡ് മുന്നേറുമ്പോള്‍ വേദിയും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഹരിതകര്‍മസേനയുടെ 25 സ്ത്രീകളുണ്ട്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ സ്വന്തം നാട്ടില്‍ എത്തിയപ്പോള്‍ അതില്‍ കൂട്ടാളികളാകാന്‍ അവസരം കിട്ടിയതില്‍ ഇവര്‍ സന്തുഷ്ടരാണ്. പ്രധാനവേദിയില്‍ ആറുപേരാണ് ഉളളത്.
ഞങ്ങളുടെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു കലോത്സവത്തിന് പങ്കെടുക്കുന്നത് അതില്‍ എന്തെങ്കിലുമൊക്കെ ഞങ്ങള്‍ക്കും ചെയ്യാനായാലോ അതെന്നെ വലിയ കാര്യം.ക്ലീനിങ് ജോലി തന്നെ ചെയ്യാന്‍ കിട്ടിയത് അഭിമാനമാണ്. ലത പറയുന്നു
എല്ലാവരും നല്ല സഹകരണമാണ്... ഞങ്ങളുടെ ജോലിയും നല്ലതാണെന്ന് കേള്‍ക്കുമ്പോ വലിയ സന്തോഷമാണ്. പുഷപലത പറയുന്നു
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവര്‍ കര്‍മനിരതരാണ്
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Haritakarmasena Kalolsavam 2019