കാഞ്ഞങ്ങാട്: പറശ്ശിനിക്കടവ് മുത്തപ്പന്‍, വിഷകണ്ഠന്‍ തെയ്യം, ഭൂമിദേവി, ദേവലോകം, കൃഷ്ണലീലകള്‍, ദേവീചരിതം.. കളര്‍ഫുള്ളും ഗ്ലാമറുമായിരുന്നു ഹയര്‍ സെക്കണ്ടറി വിഭാഗം ഗ്രൂപ്പ് ഡാന്‍സ് വേദി. മണിക്കൂറുകളോളം വൈകിയാണ് മത്സരം ആരംഭിച്ചതെങ്കിലും കാത്തുനിന്ന കാഴ്ചക്കാരെ തെല്ലും നിരാശപ്പെടടുത്തിയില്ല നര്‍ത്തകിമാര്‍. ചടുലമായ താളവും ചുവടുകളും കൊണ്ട് നര്‍ത്തകിമാര്‍ സദസ്സിനെ കീഴ്‌പ്പെടുത്തി.
കാഞ്ഞങ്ങാടിന്റെ മണ്ണിലേക്ക് കലോത്സവത്തിനായി എത്തുമ്പോള്‍ തെയ്യവും തോറ്റവുമടക്കമുള്ള ആചാരാനുഷ്ഠാനങ്ങളുടെ കഥ പറയാനാണ് ഒട്ടുമിക്ക നൃത്തസംഘങ്ങളും ശ്രമിച്ചത്. മലബാറിന്റെ മണ്ണിലേക്കെത്തുമ്പോള്‍ സംഘനൃത്തമായി അവതരിപ്പിക്കാന്‍ പറശ്ശിനിക്കടവ് മുത്തപ്പനെയല്ലാതെ മറ്റൊരു ചിന്തയേ ഉണ്ടായിട്ടില്ലെന്ന് ഇടുക്കിയില്‍ നിന്നെത്തിയ എരട്ടിയാര്‍ സ്‌കൂളിലെ നൃത്താധ്യാപകന്‍ പറഞ്ഞു.
വേദിയില്‍ തകര്‍ത്താടിയ മുത്തപ്പചരിതത്തെ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. വിഷകണ്ഠന്‍ തെയ്യത്തിന്റെ ചരിത്രമാണ് പത്തനംതിട്ട കിടങ്ങന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നൃത്തസംഘം അവതരിപ്പിച്ചത്. ഭൂമിദേവിയുടെ ആശങ്കകളും ദേവലോക കഥകളും കൃഷ്ണലീലയും പലഭാവത്തില്‍ അവതരിപ്പിക്കപ്പെട്ടു.
അതേസമയം പരിപാടി വൈകിയത് വ്യാപകമായ പരാതിക്കും ഇടയാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന മത്സരം ആരംഭിച്ചത് വൈകുന്നേരം ആറരയോടെയായിരുന്നു. ഉച്ചയ്ക്കത്തെ മത്സരത്തിനായി ചമയങ്ങളണിഞ്ഞ് കാത്തുനിന്ന മത്സരാര്‍ഥികളുടെ കാത്തിരിപ്പാവട്ടെ അഞ്ച് മണിക്കൂറിലധികം നീണ്ടു.
മത്സരം രാത്രി വൈകുവോളം നീണ്ടെങ്കിലും നിറഞ്ഞ സദസ്സായിരുന്നു ഓരോ സംഘനൃത്തത്തിനും ഉണ്ടായിരുന്നത്. കാത്തിരിപ്പിന്റെ ഫലം നിരാശയല്ലെന്നായിരുന്നു കാണികളുടേയും അഭിപ്രായം.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Parassinikadavu muthappan, Vishakandan Theyyam, Krishna Leela...the group dance venue turns into a riot of colours Kalolsavam 2019