ലോത്സവം രണ്ടാം ദിനത്തിലായിരുന്നു കാസര്‍ഗോഡിന്റെ തനത് കലയായ യക്ഷഗാന മത്സരം. മലയാളികള്‍ക്ക് ഒട്ടും പരിചിതമല്ലാത്ത ഭാഷയല്ലാതിരുന്നിട്ടു കൂടി നിറഞ്ഞ സദസ്സിലാണ് 12 ടീമുകള്‍ മാറ്റുരച്ചത്. പങ്കെടുത്ത എല്ലാവര്‍ക്കും എ ഗ്രേഡ്. മത്സരം മികച്ചു നിന്നതായി ജഡ്ജസിന്റെ പരാമര്‍ശം. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച ശങ്കര്‍ റേ ഉള്‍പ്പെടുന്നവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്. 

യക്ഷഗാന കലാകാരന്‍ കൂടിയായ ശങ്കര്‍ റേ ഇത് രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തുന്നത്. യക്ഷഗാനം മാത്രമല്ല, തുളു, കന്നട, മലയാളം നാടക മേഖലകളില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി സജീവ സാന്നിധ്യമാണ് ഇദ്ദേഹം. കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡന്റായിരുന്നു. കന്നട, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ബാഡൂര്‍ എ.എല്‍.പി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. 

മത്സരത്തിന് കുട്ടികളെടുക്കുന്ന സമര്‍പ്പണവും ശാരീരികാധ്വാനവും അഭിനന്ദനാര്‍ഹമാണെന്ന് ശങ്കര്‍ റേ പറഞ്ഞു. പലജില്ലകളില്‍ നിന്നെത്തുന്ന കുട്ടികളായതിനാല്‍ കന്നട ഭാഷയിലുണ്ടാവുന്ന ബുദ്ധിമുട്ടാണ് പ്രധാന പ്രശ്‌നം. എങ്കില്‍പ്പോലും മത്സരം മികച്ചതാക്കാന്‍ എല്ലാവരും ശ്രമിച്ചു. കുട്ടികളും രക്ഷിതാക്കളും ഇതിനായി ഏറെ പ്രയത്‌നമാണെടുക്കുന്നത്. കുട്ടികളുടെ മത്സരത്തെ വിലയിരുത്താന്‍ ലഭിച്ച അവസരത്തെ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Yakshgana Competition, Shankar Rai, School Kalolsavam