കലോത്സവത്തിനു മ്മക്കൊന്നു പൊളിക്കണ്ടേ. അമല്‍ കൂട്ടുകാര്‍ക്ക് വാട്‌സ്ആപ്പില്‍ കുറിയിട്ടു. അത് ഫലിച്ചു, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2015-17 ബാച്ച് ഒന്നായി. സംസ്ഥാന കലോത്സവത്തില്‍ കൂട്ടായ്മയ്ക്ക് ഒരടയാളം വേണമെന്നും തീരുമാനിച്ചു.
എറണാകുളം ആദിശങ്കരയില്‍ ബി.ടെക്. വിദ്യാര്‍ഥിയായ ആകാശ് പ്രകാശ് അതേറ്റെടുത്തു. അതോടെ രാജാസിയന്‍സ് എന്ന അടയാളമുദ്രയുള്ള ഉശിരന്‍ ബനിയന്‍ ഡിസൈന്‍ ചെയ്തു. വി സ്റ്റിച്ച് എന്ന സ്ഥാപനത്തിന് ഓര്‍ഡര്‍ നല്കി.
200-300 രൂപ വീതം കൂട്ടുകാര്‍ നല്കി. കറുത്ത ബനിയന്‍ ധരിച്ച് ഫ്രീക്കന്‍സ് എല്ലാം സ്‌കൂളിലെത്തിയപ്പോള്‍ കലോത്സവം ഇവര്‍ കീഴടക്കിയ പോലായി. എല്ലാ കണ്ണുകളും ഇവരില്‍.
ചാനലുകാരും പിറകെയെത്തി. 28 വര്‍ഷത്തിനുശേഷം കലോത്സവം കാസര്‍കോട്ടേക്കും സ്വന്തം സ്‌കൂളിലേക്കും എത്തിയപ്പോള്‍ അത് അവിസ്മരണീയമാക്കാനും കഴിഞ്ഞു
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Different style of celebration Kerala State School youth Festival 2019