
കൂത്തവതരിപ്പിക്കുന്നു
അച്ഛന്‍ പ്രശസ്ത കൂടിയാട്ടംകലാകാരന്‍ മാര്‍ഗി മധു. അമ്മ നങ്ങ്യാര്‍ക്കൂത്ത് കലാകാരി ഡോ. ജി. ഇന്ദു. ചാക്യാര്‍ക്കൂത്തില്‍ മനോധര്‍മത്തിന്റെ ചിരിയമിട്ടുകള്‍ പൊട്ടിച്ച് സദസ്സ് കീഴടക്കുകയാണ് ഏകമകന്‍ ശ്രീഹരി എം. ചാക്യാര്‍. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ഭഗവദ്ദൂത് പ്രബന്ധം അവതരിപ്പിച്ച് എ ഗ്രേഡ് നേടിയാണ് ശ്രീഹരി കേരള സ്‌കൂള്‍ കലോത്സവവേദിയില്‍നിന്ന് മടങ്ങിയത്.
എറണാകുളം മൂഴിക്കര സ്വദേശിയായ ശ്രീഹരി തൃശ്ശൂര്‍ പാലാശ്ശേരി എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൂന്നില്‍ പഠിക്കുമ്പോള്‍ കൂത്തില്‍ അരങ്ങേറ്റംകുറിച്ച ശ്രീഹരി ഇപ്പോള്‍ കുടുംബം നടത്തുന്ന 'നേപത്ഥ്യ കൂടിയാട്ടം കലാകേന്ദ്രത്തിന്റെ' കലാകാരനാണ്.
കേരളത്തിലുടനീളം പല വേദികളിലും ഇതിനകം കൂത്ത് അവതരിപ്പിച്ചതായി ശ്രീഹരി പറയുന്നു. നേപത്ഥ്യ അശ്വിനാണ് ശ്രീഹരിക്കുവേണ്ടി കഴിഞ്ഞദിവസം വേദിയില്‍ മിഴാവ് കൊട്ടിയത്. താളവുമായി അമ്മയും കൂട്ടിരുന്നു.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Chakyar koothu artist Sreehari Kerala Kalolsavam 2019