Kalolsavam
പിതാവ് അഷ്റഫിനൊപ്പം
ബിൻഷ

അച്ഛനില്‍നിന്ന് കണ്ടും കേട്ടും പഠിച്ച് മത്സരത്തിനെത്തി. പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ തുടര്‍ച്ചയായി അഞ്ചാംതവണയും ബിന്‍ഷാ അഷ്റഫിന് എ ഗ്രേഡ്.

പിതാവും കലാഭവന്‍താരവുമായിരുന്ന അഷ്റഫ് തന്നെയാണ് ചെറുപ്പംമുതല്‍ അനുകരണകലയില്‍ ഗുരു. വിരസതയില്ലാത്ത പുതിയ ഇനങ്ങള്‍ അവതരിപ്പിച്ചാണ് ബിന്‍ഷ ഇത്തവണയും എ ഗ്രേഡ് സ്വന്തമാക്കിയത്.

ന്യൂജെന്‍ തരംഗമായ ടിക്ക്ടോക്ക് അവതരണംമുതല്‍ ഡിജിറ്റല്‍ ഇന്ത്യയും ഹ്യൂമന്‍ ബീറ്റ് ബോക്സുമൊക്കെ ബിന്‍ഷയുടെ മിമിക്രിക്ക് വിഷയമായി. നാദസ്വരവും തകിലും ഒരുമിച്ച് വായിച്ചും സിനിമാതാരങ്ങളായ ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരുടെ പുരുഷശബ്ദങ്ങള്‍ അനായാസമായി അവതരിപ്പിച്ചും ബിന്‍ഷ കാഴ്ചക്കാരെ കൈയിലെടുത്തു.

രാഷ്ട്രീയനേതാക്കളുടെ കബഡികളി അവതരണത്തിലൂടെ പ്രേക്ഷകരില്‍ ചിരിപടര്‍ത്താനും ബിന്‍ഷയ്ക്കായി. മലപ്പുറം പുകറത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു വിദ്യാര്‍ഥിയാണ് ബിന്‍ഷ.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Binsha bagged A grade in mimicry fifth time Kalolsavam 2019