ലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ തിരിച്ചു കൊണ്ടു വരണമെന്ന് സിനിമ താരവും മുന്‍ കലാതിലകവുമായ വിന്ദുജ മേനോന്‍. കേരള സംസ്ഥാന കലോത്സവത്തില്‍ സംസാരിക്കുകയായിരുന്നു വിന്ദുജ.

''2005ന് ശേഷം  കലാതിലാപ്രതിഭ , തിലകം പട്ടം എടുത്ത് മാറ്റിയതോടു കൂടി ആരും പ്രതിഭയും തിലകവും അല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കലാതിലകം എന്ന നിലയില്‍ എനിക്ക് കിട്ടിയ പ്രോത്സാഹനവും ബഹുമാനവും സന്തോഷവും എത്ര കണ്ട് വലുതാണെന്ന് മനസിലാക്കിയ വ്യക്തിയെന്ന നിലയില്‍ എനിക്ക് സര്‍ക്കാരിനോടും വിദ്യാഭ്യാസ മന്ത്രിയോടും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോടുമള്ള അഭ്യര്‍ഥന കലാതിലകം കലാപ്രതിഭ പട്ടം തിരിച്ചു കൊണ്ടുവരണം, മാത്രമല്ല ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും തിരികെ കൊണ്ടു വരണമെന്നതുമാണ്'' - വിന്ദുജ പറയുന്നു

മത്സരിക്കുന്ന എല്ലാവര്‍ക്കും സമ്മാനം നല്‍കുന്നുവെന്ന് അറിയുമ്പോള്‍ തന്നെ ഇവിടത്തെ ജനപങ്കാളിത്തം മനസിലാക്കാം. കാസര്‍കോട്ടെ ജനപങ്കാളിത്തത്തെക്കുറിച്ചും വിന്ദുജ വാചാലയായി

ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായിട്ടുള്ള കലോത്സവം ഗിന്നസ് റെക്കോര്‍ഡില്‍ വരണമെന്നത് എന്റെ വിനീതമായ അഭ്യര്‍ഥനയാണെന്നും വിന്ദുജ പരിപാടിയില്‍ പറഞ്ഞു

1991 ല്‍ കാസര്‍കോഡ് വച്ചു നടന്ന സംസ്ഥാന കലോത്സവത്തിലെ കലാതിലകമായിരുന്നു വിന്ദുജ.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: actress vinduja menon on state school youth festival