തൊണ്ടിമുതലും ദ്യക്സാക്ഷിയുമെന്ന ചിത്രം കണ്ടവരാരും തന്നെ അതില്‍ എസ്.ഐ ആയി അഭിനയിച്ച അഭിനേതാവിനെ മറക്കില്ല എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇദ്ദേഹമൊരു പോലിസുകാരനായിരുന്നുവെന്ന സത്യം അത്ഭുതത്തോടെയാണ് ജനം സ്വീകരിച്ചത്. കാസര്‍കോടുകാരനായ സിബി തോമസ് ഈ വട്ടം കലോത്സവ വേദിയില്‍ ഡ്യൂട്ടിയ്ക്കുണ്ട്.
സര്‍വീസില്‍ ആദ്യമായിട്ടാണ് സ്റ്റേറ്റ് കലോത്സവത്തില്‍ ഡ്യൂട്ടിക്കെത്തുന്നത്, അത് സ്വന്തം നാടായ കാസര്‍കോടായതില്‍ സന്തോഷിക്കുന്നുവെന്ന് സിബി തോമസ്.
ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാസര്‍കോട് ഇത്തരമൊരു കലാമാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ ഞാനും ഈ നാട്ടുകാരും സന്തുഷ്ടരാണ്. ട്രാഫിക്കാണ് ഇതില്‍ വളരെ ടഫായിട്ടുള്ള ഡ്യൂട്ടി. അത് പൂര്‍ണ്ണ ഉത്തരവാദിത്ത്വത്തോടെ തന്നെയാണ് ചെയ്ത് വരുന്നത്. വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഈ വര്‍ക്ക് ചെയ്യുന്നത്.
ഇത്രയും ദൂരങ്ങളിലുള്ള സ്റ്റേജുകളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് വലിയൊരു ടാസ്‌ക്ക്. അതിന് പര്യാപ്തമായ റോഡ് സൗകര്യങ്ങളുടെ കുറവുണ്ട്. യഥാസ്ഥലത്ത് കുട്ടികളെ എത്തിക്കുയെന്നത് ഒരുപരിധി വരെ ഞങ്ങള്‍ ചെയ്യുന്നുണ്ട്. നാളേയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാവുമെന്ന് വിശ്വസിക്കുന്നു.
സ്വന്തം നാട്ടില്‍ ഇത്രയും വലിയൊരു കലാമാമാങ്കം നടക്കുമ്പോള്‍ കാണാന്‍ പറ്റുന്നില്ലെന്നതില്‍ വിഷമമുണ്ട്. പക്ഷേ ജോലിയോണല്ലോ പ്രധാനം അത് നമ്മള്‍ മറ്റുള്ളവര്‍ക്ക് ചെയ്ത് കൊടുക്കുക. കുട്ടികള്‍ക്ക് അനുകൂല സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനാണ് ശ്രമിക്കുന്നത്.
സ്‌ക്കൂള്‍ കാലഘട്ടത്തില്‍ സംസ്ഥാന തലം വരെയുള്ള കലോത്സവത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കോളേജില്‍ പഠിക്കുമ്പോള്‍ നിരവധി തവണ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എ സോണ്‍ , ഇന്‍ര്‍സോണ്‍ തുടങ്ങിയവയിലെല്ലാം പങ്കെടുത്തിരുന്നു.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content highlights: Actor Siby Thomas in on duty at Kanjagad for Kalolsavam 2019