60-ാമത് സംസ്ഥാന കലോത്സവത്തിന് ഔദ്യോഗിക തുടക്കം, താരസാന്നിധ്യമായി ജയസൂര്യ

കാഞ്ഞങ്ങാട് 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐങ്ങോത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ചലച്ചിത്രതാരം ജയസൂര്യ എന്നിവര്‍ പ്രധാന വേദിയിലുണ്ട്. 28 വേദികളിലാണ് 239 മത്സര ഇനങ്ങള്‍ അരങ്ങേറുന്നത്. 10000 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented