32 പേർ മത്സരിച്ച എച്ച.്‌എസ്‌.എസ്‌. പെൺകുട്ടികളുടെ 
കുച്ചിപ്പുഡിയിൽ എ േഗ്രഡ്‌    നാലുപേർക്ക്‌. 
ആൺകുട്ടികളിൽ 21 പേരിൽ രണ്ടുപേർക്ക്‌.
കൂട്ടത്തോടെ പൊട്ടിത്തെറിച്ച്‌ രക്ഷിതാക്കൾ 

kuchupudi
മഞ്ജുഭാര്‍ഗവി

കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊക്കെ ഒരു   സംശയം. സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം  പെൺകുട്ടികളുടെ കുച്ചിപ്പുഡിയിൽ കുട്ടികളെ തോൽപ്പിച്ചതാര്? കുച്ചിപ്പുഡിയോ വിധിനിർണയമോ? സംശയിക്കുന്നതിന് കാരണമുണ്ട്. മത്സരിച്ച 32 പേരിൽ എ ഗ്രേഡ് നാലുപേർക്ക്. 16 പേർക്ക് ബി. ഒരാൾക്ക് സി. 11 പേർക്ക് പൂജ്യം. ഫലം വന്നതോടെ ഹയർ അപ്പീൽ നൽകിയത് 12 പേർ.

  നർത്തകിയും നടിയുമായ മഞ്ജുഭാർഗവി ആയിരുന്നു പ്രധാന വിധികർത്താവ്. കുട്ടികളെ തളർത്തുന്ന വിധിനിർണയമാണിതെന്ന്   നൃത്താധ്യാപകരും രക്ഷിതാക്കളും പ്രതികരിച്ചപ്പോൾ ചമയത്തിനൊക്കെ വല്ലാതെ പ്രാധാന്യം നൽകി കുച്ചിപ്പുഡിയുടെ നിലവാരം  ഇല്ലാതാക്കുകയാണെന്ന് മഞ്ജുഭാർഗവി കുറ്റപ്പെടുത്തി. ഇത് കുച്ചിപ്പുഡിയല്ല, കേരളാ കുച്ചിപ്പുഡിയാണെന്നാണ് അവർ പറയുന്നത്. വേദിയിൽ ഫലം പ്രഖ്യാപിച്ചതും അവരാണ്.

 എന്നാൽ, താരത്തിന്റെ 'വിധി'ക്കെതിരേ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയാണ് രക്ഷിതാക്കൾ. നൃത്തത്തിൽ എല്ലാം തികഞ്ഞവരല്ല മത്സരിക്കുന്നത്. നൃത്തം പഠിക്കുന്നവരാണ്. അവരെ  ഇങ്ങനെ നശിപ്പിക്കരുത് -രക്ഷിതാക്കൾ രോഷംകൊണ്ടു. 

 മുമ്പൊരിക്കലും ഉണ്ടാകാത്ത സമീപനമായിരുന്നു ഇപ്പോഴത്തേതെന്നാണ് ആരോപണം. ഇത്തവണ ഹൈസ്‌കൂൾ വിഭാഗത്തിനാകട്ടെ പങ്കെടുത്ത 34 പേരിൽ 21 കുട്ടികൾക്ക് എ ഗ്രേഡ്‌ കിട്ടി. രണ്ടുപേർക്ക്‌ ബി. 11 പേർക്ക് ഗ്രേഡൊന്നും കിട്ടിയില്ല. രണ്ട് വിധിനിർണയവും താരതമ്യംചെയ്താണ്  നടിക്കെതിരേയുള്ള പരിഭവം. ഈ വിഭാഗത്തിൽ മഞ്ജു വിധിനിർണയത്തിന് ഉണ്ടായിരുന്നില്ല.