കുഞ്ചന്‍നമ്പ്യാരുടെ 'ഓര്‍മ' മിഴാവ് വാദകരെ അലട്ടുന്നു

കലാചരിത്രത്തിലെ മോശം പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ഇന്നും പരിശ്രമിക്കുകയാണ് ചാക്കിയാര്‍ കൂത്തിലെ മിഴാവു കൊട്ടുകാരന്‍. കൂത്ത് നടക്കുമ്പോള്‍ ഉറങ്ങിപ്പോയ കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മയാണ് കാലങ്ങള്‍ക്കിപ്പുറവും മിഴാവു കൊട്ടുകാരെ പിന്തുടരുന്നത്. എന്നാല്‍ മത്സരയിനം വൈകുന്നതിനാല്‍ കലോത്സവവേദിയിലെ മിഴാവുകൊട്ടുകാര്‍ ഉറങ്ങാതെ കാത്തിരിക്കും. എങ്കിലും ഉറങ്ങിപ്പോകല്ലേ എന്ന സ്ഥിരം പല്ലവിയാണ് തങ്ങളെ തേടിയെത്തുന്നത് എന്നും ഇവര്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.