വൈകല്യങ്ങളെ പാടി തോല്‍പ്പിച്ച് കണ്‍മണി

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളത്രയും നിരവധി പേര്‍ക്ക് പ്രചോദനമായി ജന്‍മസിദ്ധമായ കഴിവുകൊണ്ടാണ് കണ്‍മണി അതിജീവിച്ചത്.ഇരു കൈകളുമില്ലാതെ കാലുകൊണ്ട് എഴുതുകയും വായിക്കുകയും മാത്രമല്ല നന്നായി ചിത്രം വരയ്ക്കുകയും ചെയ്യും ഈ മിടുക്കി.മകളുടെ കഴിവിനെ അംഗീകരിക്കുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നില്‍ക്കുന്ന അമ്മ രേഖയാണ് വേദികളിലും കച്ചേരികളിലും കണ്‍മണിക്ക് കൂട്ട്്.രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി വേദികളില്‍ ഇതിനോടകം ആ ശബ്ദം സാന്നിധ്യമറിയിച്ചു.വൈകല്യങ്ങളെ ഓടിത്തോല്‍പിക്കാന്‍ കാലുകള്‍ക്കാവില്ലെങ്കിലും മനസ് കൊണ്ട് എത്രയോ മുന്നിലാണവള്‍.

കഴിഞ്ഞനാല് വര്‍ഷവും കലോത്സവത്തിന്റെ കണ്‍മണിയായി അവളുണ്ടായിരുന്നു.അഷ്ടപദിയിലും ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലുമെല്ലാം കഴിവു തെളിയിച്ച മിടുക്കി.11 വര്‍ഷമായി സംഗീതം പഠിക്കുന്നുണ്ടെങ്കിലും കഥകളിസംഗീതത്തില്‍ ഇതാദ്യമാണ് കണ്‍മണി.അതും ആറന്‍മുള സുരേന്ദ്രന്റെ കീഴില്‍ വെറും മൂന്ന് മാസത്തെ പരിശീലനം മാത്രം.കഴിഞ്ഞ വര്‍ഷം അഷ്ടപദിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കണ്‍മണി കണ്ണൂരില്‍ നി്ന്ന് മടങ്ങിയത്.ആലപ്പുഴ ജില്ലയിലെ താമരക്കുളം വി വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കണ്‍മണി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.