കൻ സൂര്യനാരായണന്റെ തായമ്പകപ്രകടനം കാണാൻ അച്ഛൻ ചെട്ടിക്കുളങ്ങര ഉണ്ണികൃഷ്ണൻ എത്തിയത് റഷ്യയിൽനിന്നാണ്. ഒരുമാസത്തെ അവധിക്കു വന്ന അച്ഛന്റെകൂടെ ഒരുപരിപാടി അവതരിപ്പിക്കുകയുംചെയ്തു സൂര്യൻ. അച്ഛന്റെ കഥകളിവേഷത്തിന് മകന്റെ ചെണ്ട. 10 വർഷമായി റഷ്യയിലാണ് ഉണ്ണികൃഷ്ണന് ജോലി. അവധിക്കുവരുമ്പോഴെല്ലാം ഇവിടെ കഥകളിവേഷമാടാൻ അവസംരം കണ്ടെത്തും.

  ആലപ്പുഴ ചെറിയനാട് ദേവസ്വം ബോർഡ് സകൂളിൽനിന്നാണ് സൂര്യനാരായണൻ ചെണ്ടയിൽ മത്സരിക്കാനെത്തിയത്. ഉണ്ണികൃഷ്ണനും പഴയ കലോത്സവ താരമാണ്. കഥകളി സിംഗിൾ വിഭാഗത്തിലാണ് മൂന്നുവർഷം അടുപ്പിച്ച് ഒന്നാംസ്ഥാനം നേടിയത്. 1987 മുതൽ 1989 വരെയായിരുന്നു ഇത്.


 റഷ്യയിൽ പഞ്ചകർമചികിത്സയും കഥകളി പഠിപ്പിക്കലുമാണ് ഉണ്ണികൃഷ്ണന്റെ ജോലി. 1987 മുതൽ കഥകളിരംഗത്ത് സജീവമായ ഇദ്ദേഹം ബാലിവധത്തിലെ രാവണനെയാണ് ആദ്യകാലങ്ങളിൽ അവതരിപ്പിച്ചിരുന്നത്. 

  മകൻ സൂര്യനാരായണനു പക്ഷെ, ചെണ്ടയിലാണ് താത്പര്യം. കലാമണ്ഡലം ശ്രീകാന്ത് വർമയാണ് സൂര്യനാരായണന്റെ ഗുരു. അമ്മ ജയസുധ പാട്ടുകാരിയാണ്.