ഭഗവന്തിയായി അവൾ അരങ്ങിലെത്തിയപ്പോൾ സദസ്സ്‌ ഒന്നു ഞെട്ടി. നഗ്നയായൊരു പെൺകുട്ടി നിറഞ്ഞുതുളുമ്പി നിൽക്കുന്നു സി. എം.എസ്.എച്ച് എസിലെ തുറന്ന വേദിയിൽ.

അമ്പരന്ന സദസിൽ നിന്ന്  ആദ്യം ചെറിയ മുറുപ്പുകളുയർന്നു. എന്നാൽ,  ദുരന്തകഥയിലെ നായികയായി അവൾ സ്റ്റേജിൽ ജീവിച്ചപ്പോൾ എല്ലാം മറന്ന്  ജനസഞ്ചയം അവളുടെ വേദനയെ മനസിൽ ഏറ്റുവാങ്ങി. പി.പി.ആദിത്യയെന്ന കോഴിക്കോട്ടുകാരിയാണ് കോഴിക്കോട്  നടക്കാവ് ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിന്റെ നാടകസംഘവുമായെത്തിയത്.

തൊലിനിറത്തിലുള്ളതും ശരീരത്തോട് ചേർന്ന് കിടക്കുന്നതുമായ നേർത്ത വസ്ത്രം ധരിച്ചായിരന്നു ആദിത്യ വേദിയിലെത്തിയത്. കലോത്സവത്തിലെ ഹയർസെക്കൻഡറി നാടകമത്സരവേദിയിലായിരുന്നു സംഭവം. ഒരു നാടകാവതരണത്തിന്റെ കഥപറയുന്ന എം.മുകുന്ദന്റെ 'ഒരു ദളിത് യുവതിയുടെ കദനകഥ'യെന്ന നോവലെറ്റാണ് നാടകമാക്കി മാറ്റിയത്. ഇതിലെ നായികയായ ഭഗവന്തിയെന്ന ദളിത് യുവതിയുടെ ജീവിതമാണ് ആദിത്യ അവതരിപ്പിച്ചത്.