ട്ടപ്പാട്ടില്‍ 13 വര്‍ഷം, ഒപ്പനയില്‍ ഏഴ് വര്‍ഷം, അറബനമുട്ടില്‍ ആറ് വര്‍ഷം... കാസര്‍ക്കോട് ജില്ലയിലെ ചെമ്മനാട് സിെജഎച്ച്എച്ച്എസ് സംസ്ഥാന കലോത്സവത്തില്‍ മാപ്പിള കലകളുടെ കുത്തകയാവുകയാണ്. വര്‍ഷങ്ങളായി സംസ്ഥാന കലോത്സവത്തിലെ മാപ്പിള കലകളില്‍ സ്‌കൂള്‍ ആധിപത്യം തുടരുകയാണ്.

വട്ടപ്പാട്ടാണ് ചെമ്മനാടിന്റെ കരുത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ 13ാം വര്‍ഷമാണിവര്‍ സംസ്ഥാന തലത്തില്‍ എത്തുന്നത്. അറബനമുട്ടിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി ആറു വര്‍ഷമായി സംസ്ഥാനതലത്തിലുണ്ട്. ഒപ്പനയില്‍ ഹൈസ്‌കൂള്‍ ടീമോ ഹയര്‍ സെക്കണ്ടറി ടീമോ കഴിഞ്ഞ എട്ടു വര്‍ഷമായി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടാറുണ്ട്. 

ഇത്തവണയും പ്രധാനപ്പെട്ട എല്ലാ മാപ്പിള ഇനങ്ങളിലും ചെമ്മനാട് സ്‌കൂളില്‍ നിന്നുള്ള കുട്ടികളുണ്ട്. വട്ടപ്പാട്ട്, ദഫ്മുട്ട്, ഒപ്പന എന്നീ വിഭാഗങ്ങളില്‍ ഹൈസ്‌കൂള്‍ വിഭഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും സംസ്ഥാന തലത്തില്‍ എത്തി. അറബനമുട്ടില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. 

ഇതുകൂടാതെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി മാപ്പിളപ്പാട്ട്, ഉര്‍ദു പ്രസംഗം, ഉര്‍ദു കഥാരചന തുടങ്ങിയ ഇനങ്ങളിലും ചെമ്മനാട്ടെ കുട്ടികളുണ്ട്. അറബി സാഹിത്യോത്സവത്തിലും ഇവര്‍ സജീവ സാന്നിധ്യമാണ്. മാപ്പിള കലകളില്‍ മാത്രമല്ല മറ്റിനങ്ങളിലും സ്‌കൂള്‍ പിന്നിലല്ല. സ്‌കിറ്റ്, മൈം, വഞ്ചിപ്പാട്ട്, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളിലും സംസ്ഥാനതലത്തില്‍ ഇവരുടെ സാന്നിധ്യമുണ്ട്.