ത്സരമേതായാലും സംസ്ഥാന കലോത്സവ വേദികളില്‍ നിറഞ്ഞ സദസ് പൂരനഗരിയുടെ മാത്രം പ്രത്യേകതയാണ്.കഥകളിയും മാപ്പിളപ്പാട്ടും മേളവും ഒരു പോലെ ആസ്വദിക്കുന്ന നാട്. ആ നാട്ടിലേക്ക് പഞ്ചവാദ്യവുമായി അരങ്ങിലെത്തുമ്പോള്‍ ഒന്ന് പേടിക്കണം. ഇടയ്ക്ക് താളം പിഴച്ചാല്‍, കൊട്ടൊന്ന് മാറിയാല്‍ കാണികളറിയും. പക്ഷേ പാങ്ങോട്ടുകാര്‍ക്ക് താളം പിഴയ്ക്കില്ല. കാരണം പൂരങ്ങളുടെ നാട്ടിലേക്ക് മേളത്തിന്റെ നാട്ടിലെ ചുണക്കുട്ടികളാണെത്തിയിരിക്കുന്നത്.

പലരും പ്രൊഫഷണല്‍ മേളക്കാര്‍ ഏത് നാട്ടിലും എത്ര ആള്‍ക്കൂട്ടത്തിലും കട്ടയ്ക്ക് നില്‍ക്കും. കണ്ടുനില്‍ക്കുന്നവര്‍ അറിയാതെ താളം പിടച്ചു പോവും. കഴിഞ്ഞ നാല്‍പത് വര്‍ഷമായി കലോത്സവത്തിലെ സ്ഥിരം സാന്നിധ്യമാണ് പാങ്ങോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 36 തവണയും പഞ്ചവാദ്യത്തില്‍ വിജയം ചൂടിയ ചരിത്രമുണ്ട് പാങ്ങോടിന്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയാണ് പാങ്ങോടെങ്കിലും മേളപ്പെരുമയില്‍ അഭിമാനിച്ച് കലയെ നെഞ്ചിലേറ്റുന്നവരാണിവര്‍. അതുകൊണ്ട് തന്നെയാണ് വര്‍ഷങ്ങളിത്ര കടന്നിട്ടും മുടങ്ങാതെ കുട്ടികള്‍ കലോത്സവ വേദിയിലെത്തുന്നത്. ആശാന്‍മാരും സ്‌കൂളിലെ ടീച്ചര്‍മാരും നല്‍കുന്ന സഹായ സഹകരണങ്ങള്‍ ചെറുതല്ല. അതുകൊണ്ട് തന്നെ ദാ പിടിച്ചോ....ഇത്തവണയും എ ഗ്രേഡ്.