തൃശ്ശൂര്‍: ''കൊഞ്ചമാല്‍ ചിനത്തുരത്ത്, വഞ്ചന കരുത്തരേ..'' നാലാം ചേല്‍ ഇടമുറുക്കത്തില്‍ മുഹമ്മദ് ആദില്‍ പാടിക്കയറിയപ്പോള്‍ സദസ്സ് മതിമറന്നിരുന്നു. ഫലം വന്നപ്പോള്‍ തുടര്‍ച്ചയായ നാലാംവട്ടവും സംസ്ഥാന കലോത്സവത്തില്‍ ആദിലിന് എ ഗ്രേഡ്.

എട്ടാം ക്ലാസ് മുതല്‍ സംസ്ഥാനതലത്തില്‍ മത്സരിക്കുന്ന ആദിലിന് ആദ്യതവണ എ ഗ്രേഡും കഴിഞ്ഞ രണ്ടുതവണയും മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു. കൂത്തുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വിദ്യാര്‍ഥിയാണ് ഈ യുവഗായകന്‍.

വടകര ഷഹീര്‍ മാഷാണ് ആദിലിന്റെ ഗുരു. പഠനത്തോടൊപ്പം പാട്ടും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആദിലിന്റെ ആഗ്രഹം.