തൃശ്ശൂര്‍: കലാപൂരത്തിന് തിരിതെളിഞ്ഞു. മത്സരങ്ങൾക്കായി വേദികൾ സജീവമായി. അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തിരിതെളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി കൊല്ലത്ത് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാലാണ് സ്പീക്കർ ഉദ്ഘാടകനായത്. നേരത്തെ കാലത്ത് ഒൻപത് മണിക്കായിരുന്നു ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിൽ ഏറെ വൈകി ്11.45 ഓടെയാണ് ഉദ്ഘാടനം നടന്നത്.

രാവിലെ ഒന്‍പത് മണിക്ക് വടക്കുംനാഥന്റെ മുന്നില്‍ മെഗാ തിരുവാതിരയോടെയാണ് മേളയ്ക്ക് തുടക്കമായത്. 1000 കുട്ടികളാണ് തിരുവാതിരയില്‍ ചുവടുവച്ചത്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

മത്സരമല്ല, ഉത്സവമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മേളയ്ക്ക് തുടക്കമായത്. കാലത്ത് തന്നെ തേക്കിന്‍കാട്ടിലെ പതിനാല് മരച്ചുവടുകളില്‍ പതിനാല് പ്രാചീന കാലാരൂപങ്ങള്‍ ഇടംപിടിച്ചു. കലാപൂരം ആസ്വദിക്കാന്‍ കാലത്ത് തന്നെ എത്തിയവര്‍ക്ക് ദൃശ്യവിരുന്നോരുക്കുന്നതായിരുന്നു തെയ്യവും ദഫ്മുട്ടും ഒപ്പനയും അടങ്ങുന്ന കലാരൂപങ്ങള്‍.

kalotsavam
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ  ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന നൃത്തം. ഫോട്ടോ: അജിത് പനച്ചിക്കല്‍. 

പ്രധാനവേദിയായ തേക്കിന്‍കാട് എക്‌സിബിഷന്‍ ഗ്രൗണ്ടിലെ മോഹിനിയാട്ടമാണ് ആദ്യയിനം.

thiruvathira
ഫോട്ടോ: അജിത് പനച്ചിക്കൽ.

ആകെയുള്ള ഇരുപത്തിനാല് വേദികളിൽ ഇരുപത്തിമൂന്നിലും ഇന്ന് പരിപാടികളുണ്ട്.

kalotsavam
ഫോട്ടോ: അജിത് പനച്ചിക്കൽ.

Content Highlights: Kalolsavam School Kalolsavam YouthFestival