തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം തന്നെ മത്സരങ്ങള്‍ വൈകുന്നു. ഉദ്ഘാടന സമ്മേളനം ഉള്‍പ്പെടെ വൈകിയതോടെ പ്രധാന വേദിയിലെ ആദ്യമത്സരവും വൈകി. 9.30ന് പ്രധാന വേദിയില്‍ ആരംഭിക്കേണ്ടിയിരുന്ന ഉദ്ഘാടന സമ്മേളനം ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇതോടെ പതിനൊന്നിന് ഇതേ വേദിയില്‍ ആരംഭിക്കേണ്ടിയിരുന്ന മോഹിനിയാട്ടം രണ്ടു മണിക്കൂര്‍ വൈകി.

വേദി 21 സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസില്‍ പത്തിന് ആരംഭിക്കേണ്ടിയിരുന്ന ഹൈസ്‌കൂള്‍ വിഭാഗം ചാക്യാര്‍കൂത്ത് ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഹോളി ഫാമിലി എച്ച്എസ്എസിലെ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന ഒന്നര മണിക്കൂറാണ് വൈകിയത്. ഒപ്പന വേദി മത്സരത്തിന് അനുയോജ്യമല്ലെന്ന പേരില്‍ ഇവിടെ അധ്യാപകരും സംഘാടകരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

ദിവസവും നടക്കുന്ന ഇനങ്ങളുടെ എണ്ണം കൂട്ടി ഇത്തവണ മത്സരദിവസങ്ങളുടെ എണ്ണം കുറച്ചിരിക്കുകയാണ്. മത്സരങ്ങള്‍ തുടക്കം മുതലേ വൈകുന്നത് മുന്‍വര്‍ഷങ്ങളേക്കാള്‍ കടുത്ത പ്രതിസന്ധിയാകും ഉണ്ടാക്കുക എന്ന ആശങ്ക മത്സരാര്‍ഥികളും പങ്കുവെക്കുന്നുണ്ട്.

Conent Highlights: Kalolsavam 2018 State Kalolsavam State Youth Festival