തൃശ്ശൂര്‍: 'ഒരു വറ്റുപോലും പാഴാക്കിക്കളയരുത്' എന്ന സന്ദേശവുമായി സീഡ് കലോത്സവ ഊട്ടുപുരയില്‍ ബോധവത്കരണ പരിപാടികള്‍ തുടങ്ങി. ഊട്ടുപുരയില്‍ കലോത്സവ സന്ദേശങ്ങള്‍ പതിച്ചു. സീഡിന്റെ 'ഭക്ഷണം പാഴാക്കിക്കളയില്ല' എന്ന പ്രതിജ്ഞയോടെയാണ് ആദ്യ പന്തി ആരംഭിച്ചത്.
 പഴയിടം നമ്പൂതിരി കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭക്ഷണക്കമ്മിറ്റി ചെയര്‍മാന്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കണ്‍വീനര്‍ ടി.എസ്. ബാബുദാസ്, കെ.എസ്. ദീപന്‍, എ.എം. ജെയ്‌സണ്‍, സാജന്‍ ജോസഫ്, ജോണ്‍ ഡാനിയല്‍ എന്നിവര്‍ പങ്കെടുത്തു.
കലോത്സവത്തില്‍ മാതൃഭൂമിയുടെ ബാംബൂ ഹട്ടുകളില്‍ പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന ബോധവത്കരണ പരിപാടികള്‍ നടന്നു. എച്ച്.ഡി.പി. സമാജം ഇ.എം.എല്‍.പി.എസ്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുണിസഞ്ചികള്‍ വിതരണംചെയ്തു. 
പുറനാട്ടുകര എസ്.ആര്‍.കെ.ജി.വി.എം.എച്ച്.എസിന്റെ സീഡ് വിദ്യാര്‍ഥികള്‍ ചൈന വേഷധാരികളായി പ്ലാസ്റ്റിക് ബോധവത്കരണം നടത്തി.