തൃശ്ശൂര്‍: നാലാമത്തെ കലോത്സവമായിരുന്നു അത്. പെരുമ്പാവൂര്‍ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസുകാരായ രവീന്ദ്രനാഥ മേനോന് ശാസ്ത്രീയ സംഗീതത്തിലെ ഒന്നാമനായിരുന്നു-1960-ല്‍ കോഴിക്കോട്ട്. ശക്തമായ സംഗീതാടിത്തറയുമായെത്തിയ ആ കുട്ടി പാടുക എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയത്. സമ്മാനം കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന മട്ട്.
ഒന്നാം രാഗമല്ല അന്ന് പെരുമ്പാവൂര്‍ പാടിയത്. ഒന്നിനെ മാത്രമല്ല തേടിയത്. പക്ഷേ ഒന്നു തേടിത്തന്നെ വരികയായിരുന്നു. 64-ാമത്തെ മേളകര്‍ത്താ രാഗമായ വാചസ്പതിയില്‍, പാഹി ജഗജനനീ... എന്ന കീര്‍ത്തനം പാടിയ ആ കുട്ടിയില്‍നിന്ന് പിന്നീട് മലയാള ഗാനശാഖയ്ക്ക് ഇരുപത്തയ്യായിരത്തോളം ഗാനങ്ങളാണ് കിട്ടിയത്.
അവയില്‍ തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി...', ഇന്നലെയിലെ 'കണ്ണില്‍ നിന് മെയ്യില്‍...', സ്നേഹത്തിലെ 'പേരറിയാത്തൊരു നൊമ്പരത്തെ...' തുടങ്ങിയവയടക്കമുള്ള ഹിറ്റുകള്‍. 'നിളാനദിയുടെ നിര്‍മലതീരം...' അടക്കമുള്ള ആയിരക്കണക്കിനു പ്രശസ്ത ലളിതഗാനങ്ങള്‍. അറുനൂറ്റമ്പതോളം ഭക്തിഗാനങ്ങള്‍.
സംസ്ഥാന കലോത്സവത്തിനു പാടാന്‍ 10 മിനിട്ടുള്ള കീര്‍ത്തനം ഗുരുവായ വി.കെ. ശങ്കരപ്പിള്ളയാണ് തയ്യാറാക്കി നല്‍കിയത്. ആറാം ക്ലാസ് മുതല്‍ സംഗീതം പഠിക്കുന്ന കുട്ടിക്ക് പത്താം ക്ലാസില്‍ എത്തിയപ്പോഴേക്കും നല്ല അടിസ്ഥാനമായിക്കഴിഞ്ഞിരുന്നു. രാഗവും നിരവലും സ്വരവും എല്ലാം നന്നായി പാടി. മനോധര്മപ്രയോഗങ്ങള് കൂടി ആലാപനത്തില്‍ വന്നപ്പോള്‍ സദസ്സിന്റെ കയ്യടി കിട്ടിയതായി അദ്ദേഹം ഓര്‍ക്കുന്നു. പാലാ സി.കെ. രാമചന്ദ്രനായിരുന്നു അന്നത്തെ രണ്ടാം സ്ഥാനക്കാരന്. തിരുവിഴ ശിവാനന്ദന് ആയിരുന്നു വയലിനിലെ ഒന്നാമന്.
കലോത്സവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം സ്കൂളിലെത്തിയപ്പോഴാണ് സമ്മാനം കിട്ടിയ വിവരം സ്കൂളിലറിയുന്നത്. 'പത്താം ക്ലാസില്‍ പഠിക്കുന്ന രവീന്ദ്രനാഥന്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശാസ്ത്രീയസംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.' -ഇങ്ങനെയൊരു നോട്ടീസ് അന്ന് പ്രധാനാധ്യാപകന് എഴുതി പ്യൂണിന്റെ കൈയില്‍ കൊടുത്തുവിട്ട് ഓരോ ക്ലാസിലും വായിപ്പിക്കുകയായിരുന്നു. ഒരു പത്രത്തിലും വാര്‍ത്ത വന്നില്ല. അന്നത്തെ ഒരു ചിത്രവും ആരും എടുത്തില്ല. ജ്യേഷ്ഠന് രാഘവമേനോനാണ് അന്ന് കോഴിക്കോട്ട് കൂട്ടുപോയത്.
കലോത്സവം ഏറെ സ്വാധീനിച്ചു
സംസ്ഥാനത്തെ ആദ്യകാല കലോത്സവത്തിലെ ഒരു സമ്മാനജേതാവായതില് ഇപ്പോഴും അഭിമാനമാണ്. അന്നത്തെ ഒന്നാം സ്ഥാനം പിന്നീടുള്ള കലാജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് പ്രതിഭകളെ അടുത്തറിയാന്‍ അന്നത്തെ കലോത്സവം സഹായിച്ചു. മറ്റു കുട്ടികള്‍ പാടുമ്പോള്‍ എന്റെ ശ്രദ്ധ അതില്‍നിന്ന് എന്തു ഗ്രഹിക്കാം എന്നതായിരുന്നു. -പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, സംഗീതസംവിധായകന്