1985-ലെ എറണാകുളം കലോത്സവം. പെണ്‍കുട്ടികളുടെ ലളിതഗാനത്തിന്റെ ഫലം പ്രഖ്യാപിക്കുന്നു. ഒന്നാംസ്ഥാനം ആലുവ സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ റോസിലി പി.ജെ. അത്ര പരിചിതമല്ലാത്ത പേര്. ആ റോസിലിയാണ് 'ചിന്ന ചിന്ന ആശൈ..' എന്ന ഒറ്റപ്പാട്ടിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നത്. എന്നാല്‍, മിന്മിനി എന്ന പേരിലായിരുന്നു അത്. മിനി എന്നായിരുന്നു റോസിലിയുടെ വീട്ടിലെ പേര്. മിനി എന്ന പേരില്‍ സ്കൂള്‍ പഠനകാലത്തുതന്നെ ഗാനമേളകളില്‍ പാടിയിരുന്നു. പേരിനുമുമ്പ് 'മിന്' ചേര്‍ത്തത് ഇളയരാജയാണ്.
രവീന്ദ്രന് ചിട്ടപ്പെടുത്തിയ 'വലംപിരിശംഖില്‍ തുളസീതീര്‍ഥം...' എന്ന പാട്ടാണ് അന്ന് മിന്മിനി കലോത്സവത്തില്‍ പാടിയത്. ലളിതഗാനത്തില്‍ അക്കൊല്ലം കടുത്ത മത്സരമായിരുന്നു. ഓരോ പാട്ട് കഴിയുമ്പോഴും മുമ്പത്തേതിനേക്കാള്‍ മികച്ചതെന്നു തോന്നിപ്പിക്കുന്ന മട്ടിലായിരുന്നു കുട്ടികളുടെ അവതരണം. മിന്മിനി അന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന കാലഘട്ടത്തില്‍ ഈ കുട്ടി തൊടുപുഴ സരിഗസംഗീത എന്ന ഗാനമേള ട്രൂപ്പിലെ ഗായികയായിരുന്നു. സംസ്ഥാന കലോത്സവത്തിന്റെ ലളിതഗാനസമ്മാനം ആദ്യമായിട്ടായിരുന്നില്ല ആലുവ കീഴ്മാട് പയ്യപ്പള്ളി വീട്ടിലേക്ക് എത്തിയത്. 1976-ലെ കലോത്സവത്തില്‍ ഏറ്റവും മൂത്ത ചേച്ചി ഗ്രേസി ലളിതഗാനത്തില്‍ മൂന്നാംസ്ഥാനവും 1983-ല്‍ മറ്റൊരു ചേച്ചി ജാന്‍സി രണ്ടാംസ്ഥാനവും നേടിയിരുന്നു. തൊട്ടുമുകളിലുള്ള ചേച്ചി മേഴ്സിയും പാട്ടുകാരിയാണ്.
അച്ഛന് പി.എ. ജോസഫും അമ്മ ട്രീസയും പാട്ടുകാരായപ്പോള്‍ സംഗീതം ആ വീട്ടിലെ കുടുംബക്കാര്യമായി മാറി. സ്കൂളില്‍ സിസ്റ്റര്‍ അംബ്രോസിയ, സിസ്റ്റര്‍ കാരിത്താസ്, സിസ്റ്റര്‍ ഫെബ്രോണിയ തുടങ്ങിയവരാണ് സംഗീതമത്സരങ്ങള്ക്ക് മിന്മിനിയെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നത്. 1988-ല്‍ 'സ്വാഗതം' എന്ന സിനിമയിലെ 'മഞ്ഞിന്‍ചിറകുള്ള വെള്ളരിപ്രാവേ...'യാണ് ആദ്യ മലയാളഗാനം.
വിയറ്റ്നാംകോളനിയിലെ 'പാതിരാവായി നേരം...', കുടുംബസമേതത്തിലെ 'നീലരാവിലിന്നു നിന്റെ...', തുടങ്ങി നിരവധി പ്രശസ്തഗാനങ്ങള്‍ മിന്മിനിയുടേതായി മലയാളിക്കു കിട്ടി. ഏഴ് ഭാഷകളിലായി രണ്ടായിരത്തോളം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇപ്പോഴും ഈ രംഗത്ത് സജീവമാണ്. ഭക്തിഗാനങ്ങളും ആല്ബങ്ങളുമടക്കമുള്ള മൊത്തം ഗാനങ്ങളുടെ എണ്ണം മുപ്പതിനായിരത്തോളം വരും.
ഭര്‍ത്താവ് ജോയി മാത്യു എറണാകുളം കാക്കനാട്ട് സംഗീത സ്കൂള്‍ നടത്തുന്നു. മകന് അലന് ജോയ് മാത്യു, ഗോപീസുന്ദര്‍ സംഗീതസംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനങ്ങളുടെ കീബോര്‍ഡ് കമ്പോസിറ്ററാണ്. ഏഴാം ക്ലാസുകാരിയായ മകള്‍ അന്നകീര്ത്തനയും ഗായികയാണ്.
നേരിട്ടത് ആരോഗ്യകരമായ മത്സരം
സംസ്ഥാന കലോത്സവത്തില്‍ അന്ന് ആരോഗ്യകരമായ മത്സരമായിരുന്നു. നന്നായി പാടുന്നവരെ മറ്റു മത്സരാര്‍ഥികള്‍ പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു. നല്ല ജ്ഞാനമുള്ള കുട്ടികളായിരുന്നു അന്നത്തെ മത്സരാര്‍ഥികള്‍. -മിന്മിനി, പിന്നണിഗായിക