മൂന്നാം തവണയാണ് തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്‌കൂളിലെ പെണ്‍പട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. നാടന്‍പാട്ടില്‍ കഴിഞ്ഞ രണ്ടു തവണയും ഒന്നാം സ്ഥാനമെന്ന അഭിമാന നേട്ടത്തിനൊപ്പം ഇത്തവണ എ ഗ്രേഡ്.

ഹാട്രിക് വിജയത്തിന്റെ സന്തോഷം ഓരോ മുഖത്തും നിറഞ്ഞു.
കലോത്സവത്തിന്റെ പുതിയ മാന്വല്‍ പ്രകാരം ഇത്തവണ മുതല്‍ ഒന്നാം സമ്മാനം നല്‍കുന്നില്ലെങ്കിലും സന്തോഷത്തിന് തെല്ലും കുറവില്ല. ഒന്നാം സ്ഥാനം ഇത്തവണ നിര്‍ത്തലാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മത്സരത്തില്‍ ഒരു ടീമിന് മാത്രം ഒന്നാം സമ്മാനം കൊടുക്കുമ്പോള്‍ ബാക്കി വരുന്ന ടീമത്രയും സങ്കടത്തിലാവും. അതിലും നല്ലതാണ് പുതിയ പദ്ധതിയെന്നായിരുന്നു കുട്ടികളുടെ മറുപടി.

നാടന്‍പാട്ട് വേദിക്ക് മുന്നില്‍ പതിവില്‍ കൂടുതലാണ് കാണികളുണ്ടായിരുന്നത്. മുപ്പതോളം ടീമുകള്‍ പങ്കെടുത്ത നാടന്‍ പാട്ട് വേദിയില്‍ എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ പ്രകടനങ്ങള്‍. കലോത്സവത്തിലെ പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം വായ്ത്താരികളല്ലാത്ത നാടന്‍ പാട്ടുകളല്ലാത്തവ അനുവദനീയമായിരുന്നില്ല. വാദ്യങ്ങളിലം വിദ്യാര്‍ഥികള്‍ വ്യത്യസ്തത പുലര്‍ത്തി. ബത്തേരി രാജീവ് ഗാന്ധി ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത് സ്വന്തം സമുദായമായ കാട്ടുനായ്ക്ക വിഭാഗത്തിന്റെ തനത് പാട്ടും വാദ്യങ്ങളുമാണ്. മത്സരം തുടങ്ങാന്‍ വൈകിയത് അല്‍പം മടുപ്പുണ്ടാക്കിയെങ്കിലും വൈകുവോളം നാടന്‍പാട്ട് ആസ്വദിക്കാന്‍ സാഹിത്യ അക്കാദമിക്ക് മുന്‍പിലെ വേദിക്ക് മുന്നില്‍ നിറഞ്ഞ സദസിലുണ്ടായിരുന്നു. പങ്കെടുത്ത് പകുതിയിലധികം പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു.

Content Highlights: schoolyouthfestival2018 kalolsavam2018 schoolkalolsavam2018