തൃശ്ശൂര്‍: ജില്ലാതലത്തില്‍ രണ്ടാംസ്ഥാനത്ത് ഒതുങ്ങിയതിന്റെ വിഷമം അമേയയും സംഘവും സംസ്ഥാന കലോത്സവത്തില്‍ തീര്‍ത്തു. ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തിഗാനത്തില്‍ എ ഗ്രേഡോടെ തന്നെ മികവ് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളിലെ കുട്ടികള്‍ പ്രതികാരം വീട്ടിയത്. 

ജില്ലാതലത്തിലെ വിധി നിര്‍ണയത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് അപ്പീലിന് പോയതെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞു. സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയതിലൂടെ മാത്രമല്ല ജില്ലയില്‍ ഒന്നാമതെത്തിയ ടീമിന് ബി ഗ്രേഡ് മാത്രമാണ് ലഭിച്ചതെന്നും ഇതിന് തെളിവാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ തവണയും സംസ്ഥാന കലോത്സവത്തില്‍ പ്രസന്റേഷന്‍ സ്‌കൂളിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. ആ ടീമിലെ തന്നെ അഞ്ചു പേര്‍ ഇത്തവണയുമുണ്ട്. 

അമേയ ഘോഷ്, ലക്ഷ്മി. പി.വി., പാര്‍വതി എം., ദിയ സുധീര്‍, ഇന്ദുജ എസ്. കുറുപ്പ്, ലക്ഷ്മി രമേശ്, നീലാഞ്ജന എന്നിവരാണ് ഇത്തവണ ടീമിലെ അംഗങ്ങള്‍.

Content Highlights: Kalolsavam2018 State School Kalolsavam National Anthem