തൃശൂര്‍ സബ് കളക്ടര്‍ രേണുരാജ് പ്രസംഗവേദിയില്‍ എത്തിയത് ക്രമസമാധാനം നടപ്പിലാക്കാനായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസംഗ വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്ന വിദ്യാര്‍ഥിയുടെ ഓര്‍മകളുമായാണ്. 2000 ല്‍ കോട്ടയം റവന്യൂജില്ലാ കലോത്സവത്തില യു പി വിഭാഗം ഒന്നാം സ്ഥാനം നേടിയ രേണുരാജ് ശ്രദ്ധാപൂര്‍വമാണ് ഓരോ പ്രസംഗങ്ങളും കേട്ടത്. യു പി വിഭാഗത്തിന് സംസ്ഥാനതലത്തില്‍ മത്സരമില്ലാത്തതിനാല്‍ ജില്ല വരെയാണ് രേണു മത്സരിച്ചത്. അന്ന് നല്‍കിയ വിഷയവും അവര്‍ ഓര്‍ത്തെടുത്തു.'21ാം നൂറ്റാണ്ടിലെ ഭാരതം'.

പിന്നീട് നിരവധി മത്സരവേദികള്‍, നിരവധി സമ്മാനങ്ങള്‍...ആളും പരിവാരങ്ങളുമില്ലാതെ തീര്‍ത്തും അനൗദ്യോഗികമായ സന്ദര്‍ശനം കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും കൗതുകമായി. കുട്ടികളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും പ്രസംഗത്തിന് കൃത്യമായ ഘടന നഷ്ടപ്പെടുന്നതായി അവര്‍ അഭിപ്രായപ്പെട്ടു.ആവേശം നിറഞ്ഞ മത്സരത്തില്‍ നല്‍കിയ വിഷയമായ 'മാറുന്ന മലയാളിയും മായുന്ന നന്‍മയും' എന്ന വിഷയം ഏറെ കാലിക പ്രസക്തിയുള്ളതാണെന്നും അവര്‍ പറഞ്ഞു.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018