ലോത്സവവേദികള്‍ മത്സരങ്ങളുടെ മാത്രമല്ല പഴയ മത്സര വിജയികളുടെ ഒത്തുചേരലിന്റെയും ഓര്‍മ പുതുക്കലുകളുടെയും കൂടിയാണ്. കഥകളും ഓര്‍മ്മകളും കേള്‍ക്കാന്‍ ബഹുരസം. കഥ പറഞ്ഞു തുടങ്ങിയപ്പോഴാണ് മുന്നില്‍ നില്‍ക്കുന്ന അഞ്ചംഗ സംഘം ചില്ലറക്കാരല്ലെന്ന്് മനസിലായത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992ല്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ നാടകമത്സരത്തിലെ ഒന്നാംസ്ഥാനക്കാരാണവര്‍. തൃശൂര്‍ പൂങ്കുന്നം സ്‌കൂളിലെ അന്നത്തെ പത്താം ക്ലാസും കലോത്സവ അനുഭവങ്ങളും അവര്‍ പങ്കുവെച്ചു. കാലങ്ങള്‍ക്കിപ്പുറവും ആ ഓര്‍മ്മകള്‍ക്കോ അവര്‍ കോര്‍ത്ത സൗഹൃദത്തിനോ മങ്ങലേറ്റിട്ടില്ല.

ഈ വര്‍ഷത്തെ കലോത്സവത്തില്‍ കൂട്ടത്തിലെ ഏക പെണ്‍തരി സുജാതയുടെ മകള്‍ ഹൃദ്യ കൂടിയാട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. അവള്‍ക്ക് പിന്തുണയുമായെത്തിയതാണ് അമ്മേടെ ചങ്ക് ബ്രോസ്. ജിമ്മി, സുജാത, വിജയകുമാര്‍, വിജേഷ്, സുധീര്‍, ഹരിദാസന്‍.. എല്ലാവരും വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുവര്‍. പക്ഷേ കൂട്ടത്തിലൊരാളുടെ എന്താവശ്യത്തിനും അവര്‍ ഓടിയെത്തും. കലോത്സവത്തിന്റെ എല്ലാ വേദികളിലും പോയെങ്കിലും കൂട്ടത്തിലേറ്റവും പ്രിയം നാടകത്തോട് തന്നെ. കാലങ്ങള്‍ക്കനുസൃതമായ മാറ്റങ്ങള്‍ക്ക് മലയാള നാടകവും നാടകവേദിയും മാറിയിട്ടുണ്ടെങ്കിലും ആവേശത്തിനോ ആസ്വാദനത്തിനോ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് പറയുമ്പോഴും പ്രഫഷണല്‍ നാടകങ്ങളുടെ സുവര്‍ണകാലം നഷ്ടപ്പെട്ടത് വിഷമിപ്പിക്കുന്ന വസ്തുതയാണെന്നും ഇവര്‍ പറയുന്നു.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018