കള്‍ ഫാഹ്മിയ സെന്റ് ക്ലെയേഴ്‌സ് എല്‍.പി. സ്‌കൂള്‍ പ്രസംഗിച്ചുതകര്‍ക്കുമ്പോള്‍ സദസ്സിലിരുന്ന അച്ഛന്‍ സലീമിന്റെ മനസ്സ് മൂന്ന് പതിറ്റാണ്ട് പിറകിലേയ്ക്ക് പായുകയായിരുന്നു. വേദിയില്‍ മീശമുളയ്ക്കാത്തൊരു പയ്യന്‍ പ്രസംഗവേദിയില്‍ തീപ്പൊരി ചിതറുകയായിരുന്നു. വിധികര്‍ത്താവായിരിക്കുന്നത് സാഹിത്യകാരന്‍ സി.പി.ശ്രീധരന്‍ അടക്കമുള്ള പ്രഗല്‍ഭര്‍. സിനിമയും സമൂഹവും എന്ന വിഷയത്തില്‍ അനര്‍ഘളനിര്‍ഗളമായി ഒഴുകുകയായിരുന്ന വാക്കും വിചാരവും. ഒടുവില്‍ വിധി വന്നപ്പോള്‍ ആലപ്പുഴ എസ്.ഡി.വി. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പ്രതിനിധീകരിച്ച സലീമിന് ഒന്നാം സ്ഥാനം.

മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം മകള്‍ തന്റെ പാതയില്‍ വേദിയില്‍ പ്രസംഗിച്ചു തകര്‍ക്കുമ്പോള്‍ സന്തോഷമടക്കാനായില്ല സലീമിന്. മാറുന്ന കേരളവും മായുന്ന നന്മയും എന്ന വിഷയത്തില്‍ മകള്‍ക്ക് എ ഗ്രേഡ് കിട്ടിയതു മാത്രമല്ല കാരണം. ഒരു കണക്കുതീര്‍ക്കലിന്റെ സുഖംകൂടിയുണ്ടായിരുന്നു അവളുടെ നേട്ടത്തിന് പിറകില്‍. കാസര്‍ക്കോഡ് ജില്ലാ കലോത്സവത്തില്‍ മത്സരിച്ച ഫാഹ്മിയയ്ക്ക് ജില്ലാതലത്തില്‍ ബി ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഒടുവില്‍ ലോകായുക്തയ്ക്ക് അപ്പീല്‍ നല്‍കിയാണ് അവര്‍ സംസ്ഥാന കലോത്സവത്തിന് തൃശ്ശൂരിലെത്തിയത്.

കാസര്‍ക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ സലീം 1992ലാണ് കാസര്‍ക്കോട്ടേയ്ക്ക് താമസം മാറ്റിയത്. വെള്ളിക്കോത്ത് എം.പി. എസ്.ജി.വി.എച്ച്.എസ്.എസിലാണ് മകള്‍ ഫാഹ്മിയ പഠിക്കുന്നത്. സംസ്ഥാന കലോത്സവത്തില്‍ ഇത് രണ്ടാമൂഴമാണ് ഫാഹ്മിയക്ക്. കഴിഞ്ഞ തവണയും എ ഗ്രേഡ് ലഭിച്ചിരുന്നു. 

മുപ്പത്തിയേഴ് കൊല്ലം മുന്‍പുള്ള തന്റെ കാലം പോലെയല്ല ഇപ്പോഴത്തേതെന്ന് പറയുകയാണ് സലീം. വിവരശേഖരണത്തിന് അക്കാലത്ത് പരിമിത സൗകര്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്നാ പ്രശ്‌നം കുട്ടികള്‍ നേരിടുന്നില്ല. അതുകൊണ്ട് തന്നെ മുന്‍പത്തേക്കാള്‍ ഇന്ന് പ്രസംഗങ്ങള്‍ കൂടുതല്‍ നിലവാരം പുലര്‍ത്തുന്നുണ്ട്-സലീം പറഞ്ഞു.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018