വാഗണ്‍ ട്രാജഡിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ലളിതഗാനത്തിന്റെ വേദിയായ മോഡല്‍ ബോയ്‌സ് ഹയര്‍ സെന്‍ക്കഡറി സ്‌കൂളിലെ ഹാള്‍. കഷ്ടിച്ച് അമ്പതുപേര്‍ക്ക് ഇരിക്കാവുന്ന ഹാളില്‍ തിങ്ങിനിറഞ്ഞത് ഇരുന്നൂറിലേറെപ്പേര്‍. ഹാളില്‍ കയറിപ്പറ്റാന്‍ പുറത്ത് തിങ്ങിനിറഞ്ഞവര്‍ വേറെയും. ഏത് നിമിഷവും ഒരു അപകടം ഉണ്ടായാക്കാമെന്ന അവസ്ഥ. ഗാനാസ്വാദകരെ നിയന്ത്രിക്കാന്‍ ശരിക്കും പാടുപെട്ടു സംഘാടകര്‍.

ഒടുവില്‍ തിങ്ങിനിന്നും ഞെരിഞ്ഞിരുന്നുമെല്ലാമാണ് അവര്‍ ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ പാട്ടു കേട്ടിരുന്നത്.

എന്നാല്‍, ഇതൊന്നും പാട്ടുകാരെ അലട്ടിയില്ല. ആലാപനത്തില്‍ ആശങ്ക തെല്ലുമില്ലാതെ അവര്‍ പാട്ടിലലിഞ്ഞുതന്നെ പാടി. മൃദുമന്ദഹാസവും നീലജാലകവും ഓടക്കുഴല്‍വിളിയും ഖേദകിസുമങ്ങളുമെല്ലാം അവര്‍ പാടിത്തകര്‍ത്തപ്പോള്‍ ഹാളിലെ ബഹളവും സംഘര്‍ഷവും സ്വച്ചിട്ടതുപോലെ അടങ്ങി. വാഗണ്‍ ട്രാജഡി ഭയന്നവര്‍ മതിമറിരുന്നുപോയി.

കൊച്ചു ഗായികമാര്‍ പാട്ട് കൊണ്ട് മയക്കിയത് രോഷാകുലരായ കാണികളെ മാത്രമല്ല, വിധികര്‍ത്താക്കളെക്കൂടിയാണ്. പാട്ടുപാടിയ പതിനെട്ടു പേര്‍ക്കും അവര്‍ എ ഗ്രേഡ് തന്നെ സമ്മാനിച്ചു.

Content Highlights: kalolsavam2018 schoolkalolsavam2018 schoolyouthfestival2018