ലോത്സവത്തില്‍ അക്ഷരശ്ലോകത്തില്‍ ഇത് പതിമൂന്നാം വര്‍ഷമാണ് പ്രഭ അനിയന്‍ നമ്പൂതിരി കുട്ടികളെയും കൊണ്ടെത്തുന്നത്. അതില്‍ അഞ്ച് വര്‍ഷവും മകള്‍ക്ക് ഗുരുനാഥയായി. പിന്നീട് വീട്ടില്‍ തേടിയെത്തുന്ന കുട്ടികള്‍ക്ക് ശിക്ഷണം നല്‍കി. ആരും നിരാശപ്പെടുത്തിയില്ല. എല്ലാവര്‍ക്കും എ ഗ്രേഡ്. രണ്ട് തവണയൊഴിച്ച് ബാക്കി എല്ലാ തവണയും ഒന്നാംസ്ഥാനം നേടി. 

ഇത്തവണ മലപ്പുറം ജില്ലയ്ക്ക് വേണ്ടി വാഴക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നെത്തിയ മാളവികയും പ്രഭയെ നിരാശപ്പെടുത്തിയില്ല. 

അച്ഛന്‍ കുട്ടല്ലൂര്‍ ശങ്കരന്‍ നമ്പൂതിരിയിലൂടെ തന്നിലെത്തിയ കഴിവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലും പ്രഭ പിന്നിലല്ല. കലോത്സവ വേദികളിലെ മത്സരങ്ങള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുക മാത്രമല്ല നിരവധി അക്ഷരശ്ലോക സദസ്സുകളിലെ സജീവ സാന്നിധ്യം കൂടിയാണ് പ്രഭ.

Content Highlights: kalolsavam2018 schoolkalolsavam2018  School Youth Festival 2018