'കലോത്സവങ്ങളില്‍ പ്രതിഭകള്‍ ഉണ്ടാകണം.' ''കുട്ടികള്‍ കേള്‍ക്കേണ്ടത് ഇതാണ് മത്സരമാക്കരുത്, ഉത്സവമാക്കണം. കലോത്സവങ്ങള്‍ക്ക് എന്നെ കൊണ്ടുപോയത് ഇന്നത്തെപോലെ രക്ഷിതാക്കളായിരുന്നില്ല. ഗുരുനാഥന്മാരാണ്. എന്റച്ഛന്‍ കൂടെ വന്നില്ല, അമ്മയും വന്നില്ല. മാഷുമാരാണ് എല്ലാ സഹായവും തന്നത്. ഞാന്‍ തിരിഞ്ഞു നോക്കാറുണ്ട്, എന്നെ പാട്ടുകാരനാക്കിയ ഗുരുനാഥന്മാരെ ഓര്‍ക്കാന്‍. കുറച്ചുകാലമായി കലോത്സവങ്ങളില്‍ എടുത്തുപറയാവുന്ന പ്രതിഭകള്‍ ഉണ്ടാകുന്നില്ല. ചിത്രയോ സുജാതയോ വേണുഗോപാലോ ഒക്കെക്കഴിഞ്ഞാല്‍ പാട്ടില്‍ ആരുണ്ടായി. ഇതേപ്പറ്റി ചിന്തിക്കണം...' 

'നിങ്ങള്‍ മത്സരിക്കണ്ട. കുട്ടികള്‍ മത്സരിക്കട്ടെ. കുഞ്ഞുങ്ങളുടെ ആവശ്യം നടത്തിക്കൊടുത്തോളൂ. ഉത്സവം നടക്കുന്നിടത്ത് വരാതിരിക്കുന്നതാണ് നല്ലത്. അമിതമായ ഇടപെടല്‍ പാടില്ല. കുട്ടികളെ വെറുതേ വിടൂ. അവരുടെ കാര്യം അധ്യാപകര്‍ നോക്കിക്കൊള്ളും. ചിലവിധികര്‍ത്താക്കളെങ്കിലും നിഷ്പക്ഷരല്ലെന്ന് പറഞ്ഞു കേള്‍ക്കുന്നു. എല്ലാം കൈക്കാര്യം ചെയ്യുന്നതിലെ പിശകാണത്. രക്ഷിതാക്കള്‍ അവരുമായി വഴക്കിടുന്നു. തല്ലുകൂടുന്നു. ഇതിന്റെ കാര്യമുണ്ടോയെന്ന് എല്ലാവരും ചിന്തിക്കണം.'

Content Highlights: Kerala School Kalolsavam Jayachandran School Youth Festival