രതനാട്യം മത്സരവേദിയ്ക്കരില്‍ വച്ചാണ് സിനിമാതാരം രമാദേവിയെ കണ്ടുമുട്ടിയത്. കലോത്സവവിശേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്തോഷമല്ലേ എല്ലാം എന്നുത്തരം.

ഇത് ഞങ്ങള്‍ക്ക് പൂരം തന്നെ

കലോത്സവം എന്നല്ല പൂരം തന്നെ എന്ന് പറയാനാ ഇഷ്ടം. അതുകൊണ്ടല്ലേ ഇവിടത്തുകാര്‍ ഇത്രയ്ക്കങ്ങ് ആഘോഷമാക്കുന്നതും.

കാണാനിഷ്ടമുള്ള മത്സരയിനം

അത് ഭരതനാട്യവും കുച്ചിപ്പുഡിയും തന്നെ. പിന്നെ കഥാപ്രസംഗവും വല്യ ഇഷ്ടമാണ്.

ഞാനെന്നും ഇവിടെയുണ്ടാവും

നേരത്തെയൊന്നും കലോത്സവം തൃശ്ശൂരെത്തുമ്പോള്‍ കാണാന്‍ സമയം കിട്ടിയിരുന്നില്ല. ഷൂട്ടിങ് തിരക്കുകളിലോ യാത്രയിലോ ആയിരിക്കും. ഇത്തവണ അങ്ങനെയല്ലെന്നുള്ള സന്തോഷമുണ്ട്. അടുത്ത ദിവസം ഇങ്ങോട്ടെത്തുമെന്ന് മോളും പറഞ്ഞിട്ടുണ്ട്.

മാന്വല്‍ പരിഷ്‌കരണത്തെക്കുറിച്ച്

വളരെ നല്ല തീരുമാനമല്ലേ! കുട്ടികള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരമല്ലേ ഉണ്ടാവേണ്ടത്. ഇത്തവണ അങ്ങനെയുളള മാറ്റങ്ങളൊക്കെ വന്നതില്‍ വലിയ സന്തോഷം.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 Ramadevi