സ്‌കൂള്‍ കലോത്സവം എപ്പോഴും ത്രില്ലാണ്. ഇത്തവണ കലോത്സവം സ്വന്തം നാട്ടിലെത്തിയപ്പോള്‍ കൂടുതല്‍ ത്രില്ലായി. തൃശൂരിലെന്നും ആഘോഷങ്ങളാണ്. ഇപ്പോള്‍ കലോത്സവമെത്തിയപ്പോള്‍ അതു ഞങ്ങള്‍ ആഘോഷിക്കാന്‍ പോവുകയാണ്. 

കലോത്സവം കാണാന്‍ വരുന്നത് തന്നെ ആദ്യമായിട്ടാണ്. ഞാന്‍ പഠിച്ചത് സിബിഎസ്ഇ സിലബസ് ആയതുകൊണ്ട് മത്സരങ്ങളിലൊന്നും ഇതുവരെ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സങ്കടമുണ്ട്. എന്നാല്‍ പങ്കെടുക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ നൃത്ത ഇനങ്ങളും മോണോ ആക്ടുമാവും എന്റെ ഇനങ്ങള്‍. ഇത് തന്നെയാണ് കാണാനും കാത്തിരിക്കുന്ന മത്സരങ്ങള്‍.

Content Highlights: Actress Gayathri Suresh State School Kalolsavam 2018