കണ്ണൂര്‍: സ്വര്‍ണകപ്പിനായുള്ള പോരാട്ടത്തില്‍ പാലക്കാടിനോടും കണ്ണൂരിനോടും പൊരുതിയിരുന്ന കോഴിക്കോടിനെ പോയിന്റ പട്ടികയില്‍ മുന്നിലെത്തിച്ചത് ദേശഭക്തിഗാന മത്സരത്തിലെ ഫലമാണ്. 

ഞായറാഴ്ച്ച ഉച്ചയോടെ വേദി രണ്ടില്‍ അവസാനിച്ച ദേശഭക്തിഗാനമത്സരത്തിന്റെ ഫലം പുറത്തു വന്നപ്പോള്‍ പങ്കെടുത്ത 25 പേരില്‍ 14 പേര്‍ക്കും എ ഗ്രേഡാണ് ലഭിച്ചത്. ഈ പതിനാല് പേരില്‍ മൂന്ന് പേര്‍ കോഴിക്കോട്ടുകാരായിരുന്നു.  

പ്രൊവിഡന്‍സ് സ്‌കൂളിലെ മാളവിക, സെന്റ് ജോസഫ്‌സ് ആഗ്ലോ ഇന്ത്യന്‍സ് ഗേള്‍സിലെ ആര്‍ദ്ര നമ്പൂതിരി, ബിഇഎം സ്‌കൂളിലെ ബിനിഷ എംകെ എന്നിവരാണ് നിര്‍ണായക ഘട്ടത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന് കുതിപ്പേകിയത്. 

കോഴിക്കോടുമായി ഇഞ്ചോടിച്ച് പോരാടുന്ന പാലക്കാടിനെ പ്രതിനിധീകരിച്ച് രണ്ട് കുട്ടികള്‍ ദേശഭക്തിഗാനത്തിനെത്തിയെങ്കിലും ഒരു ബി ഗ്രേഡ് മാത്രമാണ് പാലക്കാടിന് ലഭിച്ചത്. സംഗീത സംവിധായകന്‍ രമേശ് നാരയണന്റെ മകള്‍ മധുശ്രീ നാരായണനാണ് 
(കാര്‍മല്‍ സ്‌കൂള്‍ തിരുവനന്തപുരം) ദേശഭക്തി ഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയത്.